1 GBP = 103.33

സാലിസ്ബറി മലയാളി അസ്സോസിയേഷൻ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 7 ശനിയാഴ്ച്ച; യുക്മ ദേശീയ അധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ മുഖ്യാതിഥിയാകും

സാലിസ്ബറി മലയാളി അസ്സോസിയേഷൻ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 7 ശനിയാഴ്ച്ച; യുക്മ ദേശീയ അധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ മുഖ്യാതിഥിയാകും

സുജു ജോസഫ്, പിആർഒ

സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയേഷൻ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 7 ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും. യുക്മ ദേശീയ അധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

എസ് എം എ പ്രസിഡന്റ് ഷിബു ജോണിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുയോഗത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡോ. ബിജു പെരിങ്ങത്തറ ഉദ്‌ഘാടനം ചെയ്യും. തിരുപ്പിറവിയെ അനുസ്മരിപ്പിച്ച് കൊണ്ട് കുട്ടികളും മുതിർന്നവരും ചേർന്നൊരുക്കുന്ന ദൃശ്യാവിഷ്കാരത്തോടെയാകും കലാപരിപാടികൾക്ക് തുടക്കമാവുക. അംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൊരുക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണവും ആഘോഷങ്ങൾക്ക് രുചിക്കൂട്ടേകും.

രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം ഏഴു മണിവരെ നീളുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി ഡിനു ഓലിക്കൽ അറിയിച്ചു.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:

Dinton Village Hall, Bratch Ln, Dinton, Salisbury SP3 5EB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more