ലോകജനതയുടെ സമാധാനത്തിനായി ബത്‌ലഹേം പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയും പുതുവത്സര ആഘോഷവും നാളെ (30/12/2016) വെള്ളിയാഴ്ച വൈകിട്ട് 4.30ന് സ്റ്റോക് ഓണ്‍ ട്രെന്റിലെ ബ്രോഡ് വെല്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും.
കഴിഞ്ഞ പത്ത് ദിവസങ്ങളിലായി അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങളില്‍ ക്രിസ്തുമസ് കരോളുമായി പോവുകയും ക്രിസ്തുമസിന്റെ സന്തോഷവും ആശംസകളും വീടുവീടാന്തരം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.

ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷങ്ങളെ കൂടുതല്‍ സന്തോഷപ്രദമാക്കുവാന്‍ യുകെയിലുടനീളം പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന പ്രശസ്ത സിനിമാ ടിവി താരങ്ങളടങ്ങിയ ‘മ്യൂസിക്കല്‍ കോമഡി ഫെസ്റ്റ് – 20l6’ ന്റെ സ്റ്റേജ് ഷോയാണ് ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന്റെ ഏറ്റവും ആകര്‍ഷണമായ പരിപാടി.
യുകെയിലുടനീളം അവതരിപ്പിച്ച സ്റ്റേജുകളിലെല്ലാം വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ സ്റ്റേജ് ഷോയില്‍ പ്രശസ്ത സിനിമാ ടിവി താരം ദിവ്യ വിശ്വനാഥ്, പ്രശസ്ത സിനിമാ താരം പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവന്‍ മണിയുടെ അപരന്‍ പ്രസാദ് മുഹമ്മ, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ ആന്‍മേരി, ഷിനോ പോള്‍ എന്നിവരാണ് സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്ന കലാപ്രതിഭകള്‍. ഇവരെ സ്വീകരിക്കുവാനായി സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഒരുങ്ങിക്കഴിഞ്ഞു.
എസ്.എം.എയുടെ കുഞ്ഞ് പ്രതിഭകള്‍ അണിനിരക്കുന്ന ക്രിസ്തുമസ് ഡാന്‍സുകളും കുട്ടികളുടേയും മുതിര്‍ന്നവരുടേയും മറ്റ് കലാപരിപാടികളും ആഘോഷത്തിന് മാറ്റ് കൂട്ടും.
അസോസിയേഷന്‍ പ്രസിഡന്റ് റിജോ ജോണിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഹൃസ്യമായ പൊതുസമ്മേളത്തോടെ ആയിരിക്കും പരിപാടികള്‍ ആരംഭിക്കുക. ക്രിസ്തുമസ് സന്ദേശം, കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി സാന്തയെ വരവേറ്റ് സ്വീകരിക്കുക എന്നിവക്ക് ശേഷം മ്യൂസിക്കല്‍ കോമഡി ഫെസ്റ്റ് ആരംഭിക്കുകയായി.

സ്റ്റേജ് ഷോയ്ക്ക് ശേഷം വിഭവ സമുദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ക്ക് സമാപനം കുറിക്കും. യുക്മ ഈ വര്‍ഷം പുറത്തിറക്കിയ കലണ്ടറിന്റെ വിതരണം സ്റ്റോക് ഓണ്‍ ട്രെന്റില്‍ ആരംഭിച്ചു. ഇനിയും കലണ്ടര്‍ ലഭിക്കാത്തവര്‍ക്ക് പരിപാടിയുടെ ദിവസം കലണ്ടര്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്റ്റേജ് ഷോയും ക്രിസ്തുമസ് പുതുവത്സര ആഘോഷവും വിജയിപ്പിക്കുവാന്‍ എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
വാര്‍ത്ത: മാമ്മന്‍ ഫിലിപ്
click on malayalam character to switch languages