1 GBP = 99.47
breaking news

സ്‌കോട്ട്ലാന്റ് മലയാളി അസോസിയേഷൻ റമ്മി ടൂർണമെന്റ് ജനുവരിയിൽ

സ്‌കോട്ട്ലാന്റ് മലയാളി അസോസിയേഷൻ റമ്മി ടൂർണമെന്റ് ജനുവരിയിൽ

ന്യു ഇയർ ആഘോഷത്തിന്റെ ഭാഗമായി സ്‌കോട്ട്ലാന്റ് മലയാളി അസോസിയേഷൻ സ്കോട്ലാന്റ് മലയാളികൾക്കായി റമ്മി ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2023 ജനുവരി 8 നു 11 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ് 5 മണിയോടെ സമാപിക്കും. വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ ജനുവരി 14-നു നടക്കുന്ന SMA ന്യു ഇയർ പ്രോഗ്രാമിൽ വിതരണം ചെയ്യുന്നതായിരിക്കും. ഒന്നാം സമ്മാനം £201, രണ്ടാം സമ്മാനം £151, മൂന്നാം സമ്മാനം £101 എന്നിങ്ങനെയാണ് അവാർഡുകൾ.  

സ്കോട്ലാന്റ് മലയാളികൾക്കായി ആദ്യമായാണ് ഇങ്ങനെ ഒരു ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നതെന്നു SMA Sports  Coordinator തോമസ് മാത്യു അറിയിച്ചു. ഓണാഘോഷത്തിന്റെയും മറ്റും ഭാഗമായി സമീപ പ്രദേശത്തുകാർക്കു വേണ്ടി നടത്താറുണ്ടെങ്കിലും ഇതാദ്യമായാണ് മുഴുവൻ സ്കോട്ലാന്റ് മലയാളികൾക്കും വേണ്ടി ഇങ്ങനെയൊന്നു സംഘടിപ്പിക്കപ്പെടുന്നതെന്നു അദ്ദേഹം സൂചിപ്പിച്ചു.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ തോമസ് മാത്യു(07473899737), സിന്റോ പാപ്പച്ചൻ (07704927888) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more