1 GBP = 103.61
breaking news

സാലിസ്ബറി മലയാളീ അസ്സോസിയേഷന് നവ നേതൃത്വം; സുജു ജോസഫ് പ്രസിഡന്‍റ് , മേഴ്സി സജീഷ് സെക്രട്ടറി, പദ്മരാജ് ട്രഷറർ

സാലിസ്ബറി മലയാളീ അസ്സോസിയേഷന് നവ നേതൃത്വം; സുജു ജോസഫ് പ്രസിഡന്‍റ് , മേഴ്സി സജീഷ് സെക്രട്ടറി, പദ്മരാജ് ട്രഷറർ

സാലിസ്ബറി: യുക്മയുടെ ഏതൊരു പരിപാടികൾക്കും സജീവ സാന്നിദ്ധ്യമാകുന്ന സാലിസ്ബറി മലയാളീ അസോസിയേഷന് നവ നേതൃത്വം. പ്രസിഡണ്ട് ആയി സുജു ജോസഫ്, ജനറൽ സെക്രട്ടറിയായി  മേഴ്‌സി സജീഷ്, ട്രഷറർ ആയി  M P പത്മരാജ് എന്നിവർ ചുമതലയേറ്റു.വൈസ് പ്രസിഡണ്ട് ആയി  ഷിബു ജോണും, ജോയിന്റ് സെക്രട്ടറിയായി  സിജു സ്റ്റാലിനും, ജോയിന്റ് ട്രഷറർ ആയി ജോബിൻ ജോണും, എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങളായി അഭിലാഷ്, ഷൈബി സെബാസ്റ്റ്യൻ, സിൽവി ജോസ് തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു. .

ഏപ്രിൽ ഏഴാം തിയതി ശനിയാഴ്ച ബ്രിറ്റ് ഫോർഡ് വില്ലേജ് ഹാളിൽ  ഈസ്റ്റർ വിഷു ആഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന ചടങ്ങിലാണ് പുതിയ ഭരണ സമതി ചുമതലയേറ്റത്.അസ്സോസിയേഷൻ ഭാരവാഹികൾക്കൊപ്പം നാട്ടിൽ നിന്നും എത്തിയ മാതാപിതാക്കളും കൂടി നിലവിളക്ക് കൊളുത്തി ഈസ്റ്റർ,വിഷു ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടു വർഷക്കാലം പ്രസിഡണ്ട് എന്ന നിലയിൽ തനിക്കു നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും ഷിബു ജോൺ നന്ദി പറഞ്ഞു.സെക്രട്ടറി  സിൽവി ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ ഭരണ സമതിക്ക്‌ എല്ലാവിധ സപ്പോർട്ടും വാഗ്‌ദാനം ചെയ്തു. ട്രഷറർ  സെബാസ്റ്റിയൻ ചാക്കോ സംഘടനയുടെ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

കഴിഞ്ഞ ഭരണ സമിതി അംഗങ്ങൾ കേക്ക് മുറിച്ചു സന്തോഷം പങ്ക് വച്ചതിനു ശേഷമാണ് പുതിയ കമ്മറ്റിക്ക് ചുമതല കൈമാറിയത്. സാലിസ്ബറി മലയാളീ അസ്സോസിയേഷനെ വീണ്ടും ഉയരങ്ങളിൽ എത്തിക്കാൻ പുതിയ ഭരണ സമിതിക്ക്‌ സാധിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു. അസ്സോസിയേഷന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങൾ വളരെ ആവശ്യമാണെന്നും എസ് എം എ യുടെ വളർച്ചക്ക് വേണ്ടി പരിശ്രമിക്കുമെന്നും പുതിയതായി ചുമതലയേറ്റ അംഗങ്ങൾ അറിയിച്ചു. ശ്രീമതി ഷീന ജോബിൻ സ്വാഗതവും ശ്രീമതി മേഴ്‌സി സജീഷ് നന്ദിയും പറഞ്ഞു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more