1 GBP = 103.68

ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ നാളെ.പരിപാടികൾക്ക് മികവേകാൻ ‘ഹാസ്യ സദ്യ’ യുമായി സാജു കൊടിയനും സംഘവും.

ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ നാളെ.പരിപാടികൾക്ക് മികവേകാൻ ‘ഹാസ്യ സദ്യ’ യുമായി സാജു കൊടിയനും സംഘവും.
                                                                                                                              ട്രീസ വിനയ്
ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷന്റെ  ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ  നാളെ (ബുധനാഴ്ച്ച) വൈകിട്ട് അഞ്ചുമണിക്ക് സൗതെ സോഷ്യൽ ക്ലബിൽ വെച്ച് നടത്തപെടുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികളും ക്രിസ്തുമസ്സ് കേക്ക് മത്സരവും ഉണ്ടായിരിക്കുന്നതാണ്. കേക്ക് മത്സരത്തിൽ  പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യം അഞ്ച് മണിക്ക് മുമ്പേ ട്രഷറർ ബിബിൻ ജോസിന്റെ പക്കൽ  റജിസ്റ്റർ ചെയ്ത കേക്ക് കൈമാറേണ്ടതാണ്.
അസ്സോസ്സിയേഷൻ നടത്തിയ കായിക കലാ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ‘ചാമ്പ്യൻ ഓഫ് ദി ഇയർ’ പുരസ്‌കാരം നേടിയ വ്യക്തിക്ക്  ജോസ് കോ  ജ്യൂവലേഴ്സ് നൽകുന്ന  സമ്മാനവും അസ്സോസ്സിയേഷൻ നടത്തിയ ക്രിസ്തുമസ്സ് ട്രീ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പരിപാടിയോടനുബന്ധിച്ചു വിതരണം ചെയ്യുന്നതായിരിക്കും.
പരിപാടികൾക്ക് മികവേകുവാൻ ഹാസ്യ സാമ്രാട്ട് സാജുകൊടിയന്റെ നേതൃത്വത്തിലുള്ള  മലയാളം സിനിമ ടെലിവിഷൻ താരങ്ങൾ അവതരിപ്പിക്കുന്ന ‘ഹാസ്യസദ്യ’ സ്റ്റേജ് ഷോയും നീലഗിരി റെസ്റ്റോറന്റ് ഒരുക്കുന്ന ക്രിസ്തുമസ്സ്   ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.   പരിപാടികളുടെ വിജയത്തിനായി ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബിജു മാത്യുവും സെക്രട്ടറി ട്രീസ വിനയും അറിയിച്ചു..
പരിപാടികൾ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ് :
170 Southey Green Rd, Sheffield S5 7QQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more