1 GBP =
breaking news

ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ കർമ്മ പരിപാടികൾക്ക് നാളെ തുടക്കം കുറിക്കും. യുക്മ യൂത്തുമായി ചേർന്ന് കരിയർ ഗൈഡൻസ് ആദ്യ ഇനം.

ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ കർമ്മ പരിപാടികൾക്ക് നാളെ തുടക്കം കുറിക്കും. യുക്മ യൂത്തുമായി ചേർന്ന് കരിയർ ഗൈഡൻസ് ആദ്യ ഇനം.

                                                                                                       വർഗീസ് ഡാനിയേൽ

യുകെയിൽ പഠിച്ചു വളരുന്ന മലയാളി കുട്ടികൾക്ക് വിവിധ കോഴ്‌സുകളെപ്പറ്റിയും തൊഴിൽ രംഗങ്ങളെ പറ്റിയും പരിചയപ്പെടുത്തുവാൻ ലക്‌ഷ്യം വച്ചുകൊണ്ടു യുക്മ യൂത്തിന്റെ ആഭിമുഖ്യത്തിൽ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷനും (എസ് കെ സി എ) യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയനും സംയുക്തമായി നാളെ ഷെഫീൽഡിൽ വെച്ച് നടത്തുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പൂർത്തിയായാതായി എസ് കെ സി എ പ്രസിഡന്റ് വർഗീസ് ഡാനിയേൽ അറിയിച്ചു.

കീ സ്റ്റേജ് ഒന്നുമുതൽ ജി സി എസ് സി (GCSE) പാഠ്യ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനെപ്പറ്റിവരെയുള്ള കാര്യങ്ങളും എ ലെവൽ, ബി ടെക്, യൂണിവേഴ്സിറ്റി എന്നീ തലങ്ങളിലെ അഡ്മിഷനെകുറിച്ചും , യൂണിവേഴ്സിറ്റി അഡ്മിഷനിലും തൊഴിൽപരമായ അപേക്ഷകളിലും ആവശ്യമായ പേർസണൽ സ്റ്റേറ്റ്മെൻറ് എഴുതുന്നതിനെക്കുറിച്ചും യുകാസിൽ (UCAS) നോൺ അക്കാഡമിക് പോയിന്റ് എങ്ങനെ നേടാമെന്നും അറിയുവാനുള്ള അവസരവും ഈ കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ ഉണ്ടായിരിക്കും. മെഡിസിൻ , ഫാർമസി, സൈക്കോളജി , നഴ്സിംഗ് മുതലായ കരിയർ സാധ്യതകളെക്കുറിച്ചും അഡ്മിഷൻ നടപടി ക്രമങ്ങളെക്കുറിച്ചും യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ പഠിക്കുന്ന കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും .

യു കെ യിലെ പ്രൊഫഷണൽ രംഗങ്ങളിൽ പ്രഗത്ഭരായ വ്യക്തികളും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും വിദഗ്ധരും നയിക്കുന്ന വർക്ഷോപ്പിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വിവിധ പ്രൊഫഷണൽ കോഴ്‌സുകളെക്കുറിച്ചും അതിന്റെ അഡ്മിഷൻ നടപടിക്രമങ്ങളെക്കുറിച്ചും കരിക്കുലത്തെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും ചോദിച്ചറിയാൻ അവസരമുണ്ടായിരിക്കുന്നതാണ്.

ഇന്ത്യയിൽ നിന്നും വിദ്യാഭ്യാസം നേടിയ മാതാപിതാക്കൾക്ക് ഇവിടെത്തെ വിദ്യാഭ്യാസ രീതികളെക്കുറിച്ചും യൂണിവേഴ്സിറ്റി അഡ്മിഷനെക്കുറിച്ചും മറ്റും കൂടുതലായി മനസ്സിലാക്കുവാൻ വേണ്ടിയാണ് യുക്മ യൂത്ത് ഇതുപോലെയുള്ള അവസരങ്ങൾ ഒരുക്കുന്നത് എന്നും അത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും യുക്മ യൂത്തിന്റെ ചുമതലയുള്ള യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഡോ ദീപ ജേക്കബ്ബ്, യുക്മ നാഷണൽ എക്സിക്ക്കുട്ടീവ് അംഗം ഡോ ബിജു പെരിങ്ങാത്തറ എന്നിവർ അറിയിച്ചു.

കുട്ടികളിലെ ശാസ്ത്ര സാങ്കേതിക മേഖലകളിലെ കഴിവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരവും അന്നേ ദിവസം ഒരുക്കുന്നതായി എസ് കെ സി എ ഭാരവാഹികൾ അറിയിച്ചു. രണ്ടു വിഭാഗങ്ങളിലായി നടത്തുന്ന എക്സിബിഷനിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നതായിരിക്കും.

രജിസ്‌ട്രേഷൻ രാവിലെ കൃത്യം 10.00 നു ആരംഭിക്കും. വൈകിട്ട് അഞ്ചുമണിവരെയാണ് പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത് . യോർക്ഷയർ ആൻഡ് ഹംബർ റീജിയണിലെ എല്ലാ അസ്സോസ്സിയേഷൻ അംഗങ്ങളെയും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും പ്രസ്തുത പരിപാടിയിലേക്ക് സദയം ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്‌ താഴെപറയുന്നവരുമായി ബന്ധപ്പെടുക

ജിമ്മി ജോസഫ് (സെക്രട്ടറി, എസ് കെ സി എ) 07869400005
കിരൺ സോളമൻ (യുക്മ റീജിയണൽ പ്രസിഡന്റ് ) 07735554190

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ.
Saint Patrick’s Catholic Voluntary Academy
Barnsley Road
Sheffield Lane Top
Sheffield
South Yorkshire
S5 0QF

Post Your Comments Here ( Click here for malayalam )

Press Esc to close
show more