1 GBP = 103.80

മലയാളികൾക്കായി നിരന്തരം പാർലമെന്റിൽ ശബ്ദമുയർത്തിയ ഡേവിഡ് അമേസ്; കണ്ണീരോടെ വിട….

മലയാളികൾക്കായി നിരന്തരം പാർലമെന്റിൽ ശബ്ദമുയർത്തിയ ഡേവിഡ് അമേസ്; കണ്ണീരോടെ വിട….


പാർലമെൻറിൽ മലയാളികളുടെ ശബ്ദമായി മാറിയ ഡേവിഡ് അമേസ് എം.പിയുടെ അകാലത്തിലുള്ള വിയോഗം താങ്ങാവുന്നതിനപ്പുറമാണ് സൗത്തെൻഡ് വെസ്റ്റ് മണ്ഡലത്തിലെ സമ്മതിദായകർക്ക്, പ്രത്യേകിച്ച് മലയാളി സമൂഹത്തിന്. സർ ഡേവിഡിൻ്റെ അമേസിൻ്റെ ആകസ്മിക വേർപാടിൻ്റെ ഞെട്ടലിൽ നിന്നും മലയാളികൾ ഉൾപ്പെടെയുള്ള ഇവിടെയുള്ളവർ ഇനിയും മുക്തരായിട്ടില്ല. 

രണ്ടു പതിറ്റാണ്ടിലേറെയായി സൗത്തെൻഡ് വെസ്റ്റ് പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡേവിഡ് അമേസ് സൗത്തെന്റിലെ മലയാളീ സമൂഹത്തിന്റെ പ്രിയങ്കരൻ ആയിരുന്നു. സൗത്തെൻഡിലെ അനുദിനം വളരുന്ന മലയാളി സമൂഹത്തിലെ ഭൂരിഭാഗം ആൾക്കാരും സൗത്തെൻഡ് വെസ്റ്റിലെ വോട്ടർമാർ ആണ്. 2008 ലെ കുടിയേറ്റ നിയമത്തിലെ പൊളിച്ചെഴുത്തിലൂടെ പി ആർ നിയമങ്ങൾ സാമ്പത്തിക കുടിയേറ്റക്കാർക്ക് വളരെ പ്രതികൂലമാകുന്ന ഘട്ടത്തിൽ സൗത്തെൻ്റ് മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ മലയാളി സമൂഹത്തിന്റെ നിവേദനം സർ ഡേവിഡിന് സമർപ്പിക്കുകയുണ്ടായി. നിവേദനംഅദ്ദേഹം  പാർലമെന്റിൽ അവതരിപ്പിക്കുക വഴി യുകെ മലയാളികളുടെ ആകെ ശബ്ദമായി ഡേവിഡ് അമേസ് മാറിയിരുന്നു.

സൗത്തെൻ്റ് മലയാളി അസോസിയേഷൻ്റെയും സൗത്തെന്റിലെ മലയാളികളുടെയും പരിപാടികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഡേവിഡ് അമേസ്. സൗത്തെന്റിൽ നടന്ന രണ്ടാമത് യുക്മ നാഷണൽ കലാമേളയിൽ ഉൽഘാടകൻ ആയി നിശ്ചയിച്ചിരുന്നത് ഡേവിഡ് അമേസിനെയായിരുന്നു. എന്നാൽ ഒരു പാർലമെന്റ് കമ്മിറ്റിയുടെ ഭാഗമായി ഔദ്യോഗിക സന്ദർശനത്തിന് മറ്റൊരിടത്ത് പോകേണ്ടി വന്നതിനാൽ അദ്ദേഹത്തിന് അന്ന് എത്തിച്ചേരുവാൻ കഴിഞ്ഞിരുന്നില്ല. എസ്സെക്സിലെ വലിയ നഗരമായ  സൗത്തെന്റിനു സിറ്റി സ്റ്റാറ്റസ് ലഭിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വലിയ ആഗ്രഹം. അതിനു വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പരിശ്രമം പൂർത്തിയാക്കുന്നതിന് മുൻപായി വിധിവൈപര്യന്തം കൊലയാളിയുടെ രൂപത്തിൽ അദ്ദേഹത്തിൻ്റെ ജീവനെടുക്കുകയായിരുന്നു. തൻ്റെ സർജറിയിൽ ജനങ്ങളുമായി സംവദിക്കുന്നതിനിടയിൽ കൊലയാളി അദ്ദേഹത്തെ കൊലക്കത്തിക്കിരയാക്കുകയായിരുന്നു.

സർ ഡേവിഡ് അമേസിൻ്റെ വേർപാടിൽ കുടുംബത്തിൻ്റെയും സൗത്തെൻഡ് വെസ്റ്റ് മണ്ഡലത്തിലെയും യുകെയിലെ മുഴുവൻ മലയാളികളുടെയും ദുഃഖത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സെലീനാ സജീവ്, സൗത്തെൻഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സജിമോൻ ജോസഫ്, സെക്രട്ടറി ദീപക് നായർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more