1 GBP = 103.87

ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ കണ്ണൂർ ഇരിട്ടി സ്വദേശി സിൻ്റോ ജോർജിന് യുകെയുടെ മണ്ണിൽ അന്ത്യവിശ്രമം…

ബ്രിട്ടനിൽ കോവിഡ് ബാധിച്ച്   മരണമടഞ്ഞ കണ്ണൂർ ഇരിട്ടി സ്വദേശി സിൻ്റോ ജോർജിന് യുകെയുടെ മണ്ണിൽ അന്ത്യവിശ്രമം…
ക്രോയ്ഡോൺ:  ലണ്ടൻ റെഡ് ഹില്ലിൽ താമസിച്ചിരുന്ന കണ്ണൂർ ഇരിട്ടി സ്വദേശി സിന്റോ ജോർജിന് അന്ത്യവിശ്രമം. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ശ്വാസതടസം മൂർച്ഛിക്കുകയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും  ചെയ്ത്  ഒരാഴ്ചയോളമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ശേഷം മരണത്തിന് കീഴടങ്ങിയ സിൻ്റാേ ജോർജിൻ്റെ മൃതദേഹം ഇന്നലെ വൈകുന്നേരം റെഡ്സ്റ്റോൺ സെമിത്തേരിയിലെ ആറടി മണ്ണിൽ സംസ്കരിച്ചു. കെറോണ രോഗത്തിൻ്റെ പശ്ചാത്തലത്തിൽ ഗവൺമെൻ്റ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വൈദികനും ഭാര്യ നിമ്മി പറക്കമുറ്റാത്ത കുട്ടികൾ ഉൾപ്പടെ പത്ത് പേരാണ് സംസ്കാര ശുശ്രൂഷകളിൽ പങ്കുചേർന്നത്.   കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന വലിയൊരു സമൂഹത്തിന് അവസാനമായി ഒരു നോക്കു കാണുവാനും, അന്ത്യാഞ്ജലി അർപ്പിക്കുവാനോ സാധിക്കാൻ പറ്റാഞ്ഞത് വലിയ നൊമ്പരമായി ദുഃഖമായി മനസ്സിൽ മായാത്ത മുറിപ്പാട് സ്യഷ്ടിച്ചാണ് സിൻ്റാേ യാത്രയായത്.
ചാലക്കുടി സ്വദേശി നിമ്മിയുടെയും എട്ടും പൊട്ടും തിരിയാത്ത മൂന്നു കുഞ്ഞുങ്ങളെയും ഈ ലോകത്തിൽ തനിച്ചാക്കി വിടവാങ്ങിയ സിൻ്റാേയുടെ സംസ്കാര ശുശ്രൂഷകൾ ലൈവായി പ്രക്ഷേപണം ചെയ്തിരുന്നു. ആയിരക്കണക്കിനാളുകളാണ് നിറകണ്ണുകളോട്  കണ്ടു കൊണ്ട് മരണമടഞ്ഞ സിൻ്റാേയ്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.  ഭാര്യ നിമ്മി സംസ്കാര ശുശ്രൂഷകൾക്കിടയിൽ പറഞ്ഞു കൊണ്ടിരുന്ന വാക്കുകൾ ഏതൊരു മനുഷ്യൻ്റേയും കരളലയിക്കുന്നതായിരുന്നു.
സിന്റോയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. കുടുംബനാഥൻ്റെ നിര്യാണത്തിൽ വേദനിക്കുന്ന ഭാര്യയ്ക്കും കുഞ്ഞുക്കൾക്കും മുന്നോട്ടുള്ള യാത്രയിൽ സർവ്വേശ്വരൻ തുണയായി കരുത്തായി കൂടെ ഉണ്ടാകുവാൻ ലോകമെങ്ങുമുള്ള എല്ലാവരുടെയും പ്രാർത്ഥനകൾ!!!.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more