1 GBP = 103.97
breaking news

തമിഴ്നാട് പോലീസിനെ രൂക്ഷമായി വിമർശിച്ച് സിങ്കം സംവിധായകൻ ഹരി

തമിഴ്നാട് പോലീസിനെ രൂക്ഷമായി വിമർശിച്ച് സിങ്കം സംവിധായകൻ ഹരി

പൊലീസിനെ മഹത്വവത്കരിച്ച് സിനിമകൾ ചെയ്തതിൽ കുറ്റബോധം തോന്നുന്നു എന്ന് ‘സിങ്കം’ സിനിമകളുടെ സംവിധായകൻ ഹരി. തൂത്തുക്കുടി കസ്റ്റഡി മരണക്കേസിൻ്റെ പശ്ചാത്തലത്തിലാണ് ഹരിയുടെ പശ്ചാത്താപം. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

“തമിഴ്നാട്ടിൽ ഒരാൾക്കും സംഭവിക്കാൻ പാടില്ലാത്തതാണ് സാത്താങ്കുളത്ത് സംഭവിച്ചത്. ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുക എന്നതാണ് ഇതിൽ ചെയ്യാനുള്ളത്. ചില പൊലീസുകാർ ചെയ്ത കുറ്റം പൊലീസ് സേനക്കാകമാനം അപമാനം ഉണ്ടാക്കിയിരിക്കുന്നു. പൊലീസിനെ മഹത്വവത്കരിക്കുന്ന അഞ്ച് സിനിമകൾ സംവിധാനം ചെയ്തതിൽ ഞാൻ ദുഖിക്കുന്നു.”- ഹരി കത്തിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് സാത്താങ്കുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത ജയരാജനും ബെനിക്‌സും പിന്നീട് മരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽവച്ച് ഇരുവർക്കും ക്രൂരമായി മർദനമേറ്റിരുന്നുവെന്ന വിവരം പിന്നീട് പുറത്തുവന്നു. സംഭവത്തിൽ സാത്താങ്കുളം ഇൻസ്‌പെക്ടർ ശ്രീധറിനെ സസ്‌പെൻഡ് ചെയ്തു.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ജയരാജന്റേയും ബെനിക്‌സിന്റേയും ബന്ധുക്കൾ രംഗത്തെത്തി. നടന്നത് കൂട്ടായ ആക്രമണമാണെന്ന് ബന്ധുക്കൾ ചൂണ്ടികാട്ടി. അമിതമായി രക്തസ്രാവം ഉണ്ടായതോടെ കടുംനിറത്തിലുള്ള ലുങ്കി കൊണ്ടുവരാൻ പൊലീസ് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. ഗുരുതരമായി പരുക്കേറ്റിട്ടും കോവിൽപ്പെട്ടി ജനറൽ ആശുപത്രി ഫിറ്റന്‌സ് സർട്ടിഫിക്കറ്റ് നൽകിയെന്നും ആരോപണമുണ്ട്.

കേസ് സിബിഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചിരുന്നു. ഇക്കാര്യം മദ്രാസ് ഹൈക്കോടതിയെ അറിയിക്കും. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ കോടതിയുടെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more