1 GBP = 104.27
breaking news

വിഷുദിനത്തിൽ യുകെ മലയാളികളെത്തേടി വീണ്ടുമൊരു മരണവാർത്ത; മരണമടഞ്ഞത് ലെസ്റ്ററിലെ ബ്രദർ സിനി മാത്യു

വിഷുദിനത്തിൽ യുകെ മലയാളികളെത്തേടി വീണ്ടുമൊരു മരണവാർത്ത; മരണമടഞ്ഞത് ലെസ്റ്ററിലെ ബ്രദർ സിനി മാത്യു

ലെസ്റ്റർ: വിഷു ദിനത്തിൽ യുകെ മലയാളികളെത്തേടി വീണ്ടുമൊരു മരണവാർത്ത. മരണമടഞ്ഞത് ലെസ്റ്ററിലെ ബ്രദർ സിനി മാത്യു. ലെസ്റ്റർ ലൈഫ് അബാന്ഡന്റ് പെന്തകോസ്ത് സഭാംഗമായ പരേതൻ വഴുവാടി മുഞ്ഞിനാട്ട് പാസ്റ്റർ ജോർജ് മാത്യു അന്നമ്മ ദമ്പതികളുടെ മകനാണ്.

ഇന്ന് വെളുപ്പിനാണ് മരണം സംഭവിച്ചത്. അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ സിനിക്ക് ഭാര്യയും മക്കളും അടിയന്തിര സഹായങ്ങൾ നൽകുന്നതോടൊപ്പം തന്നെ എമർജൻസി വിഭാഗത്തെ വിളിക്കുകയും അവർ വീട്ടിൽ എത്തിച്ചേരുകയും ചെയ്തു. ഇരുപത് മിനിറ്റോളം പാരാമെഡിക്‌സ് എല്ലാ മറന്ന് സിനിയുടെ ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. യഥാർത്ഥ മരണകാരണം പിന്നീട് മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ദേഹം പിന്നീട് ഫ്യൂണറൽ ഡിറക്ടർസ് ഏറ്റെടുത്ത ശേഷം മാത്രമേ ശവസംസ്ക്കാരം സംബന്ധിച്ച കാര്യം അറിയുവാൻ സാധിക്കു.

നേഴ്‌സായ ഭാര്യ ലിസി വര്ഗീസ് മണർകാട് വെള്ളാപ്പിള്ളി സ്വദേശിനിയാണ്. മൂന്നു മക്കൾ- സൂസന്ന, സാമുവേൽ, സ്റ്റെഫി എന്നിവർ. സിനിയുടെ വേർപാടിൽ യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more