1 GBP = 103.96

കാർ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി നേഴ്സ് അയർലണ്ടിൽ മരണമടഞ്ഞു

കാർ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി നേഴ്സ് അയർലണ്ടിൽ മരണമടഞ്ഞു

കോർക്ക് . അയർലണ്ടിലെ കോർക്കിനു സമീപം സാര്‍സ് ഫീല്‍ഡ് റോഡിലെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഐസിയുവിലായിരുന്ന മലയാളി നഴ്‌സ് സിനി ചാക്കോ ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങി.
കോട്ടയം ചങ്ങനാശേരി റോഡിൽ ചിങ്ങവനത്തിനു സമീപമുള്ള വട്ടന്‍ച്ചിറ കുറുച്ചി, പാറശേരി സ്വദേശിനിയായ സിനി ചാക്കോ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നേഴ്സായി ജോലിചെയ്തു വരികയായിരുന്നു.

കഴിഞ്ഞ മാസം പതിനാലാം തീയതി രാത്രി ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴിയാണ് നിര്‍ഭാഗ്യകരമായ അപകടം സംഭവിച്ചത്. സ്റ്റാര്‍സ് ഫീല്‍ഡ് ക്രോസിങ്ങിലെ റൗണ്ട് എബൗട്ടില്‍ റോഡ് മുറിച്ചു കടക്കവെ സിനിയെ കാര്‍ വന്നു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ സിനിയെ ആംബുലന്‍സില്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അബോധാവസ്ഥയില്‍ നിന്ന് വീണ്ടെടുക്കാനായില്ല.

കോര്‍ക്കിലെ വില്‍ട്ടണിലാണ് സിനി ചാക്കോ താമസിക്കുന്നത്. മാതാപിതാക്കളായ പി.സി ചാക്കോ, ലിസി ചാക്കോ എന്നിവരും ദുബൈയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ജേക്കബും കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നിരുന്നു.

വെല്ലൂരില്‍ പഠനം പൂര്‍ത്തിയാക്കിയ സിനി ഡല്‍ഹി എയിംസില്‍ ജോലിചെയ്തിട്ടുണ്ട്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് അയര്‍ലണ്ടില്‍ നേഴ്സായി എത്തിച്ചേര്‍ന്നത്.കോട്ടയം കുറിച്ചി വട്ടന്‍ചിറയിലായ പാറച്ചേരി ആണ് വീട്. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് വലിയപള്ളി ഇടവകാംഗം ആണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more