1 GBP = 104.25
breaking news

അഭിമന്യു വധം: പ്രതികളെ പിടിച്ചത് എസ് എഫ് ഐക്കാർ, പൊലീസിനെതിരെ സൈമൺ ബ്രിട്ടോ

അഭിമന്യു വധം: പ്രതികളെ പിടിച്ചത് എസ് എഫ് ഐക്കാർ, പൊലീസിനെതിരെ സൈമൺ ബ്രിട്ടോ

കൊച്ചി: മഹാരാജാസ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥി അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സൈമൺ ബ്രിട്ടോ. അഭിമന്യു കൊല്ലപ്പെട്ട് 12 ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ലെന്ന് സൈമൺ ബ്രിട്ടോ ആരോപിച്ചു.

സംഭവം നടന്ന ദിവസം രാത്രിതന്നെ കോളേജിലെ കുട്ടികളാണ് മൂന്നു പ്രതികളെ പിടികൂടി പൊലീസിൽ ഏൽപിച്ചതെന്നും സൈമൺ ബ്രിട്ടോ പറഞ്ഞു. അന്നുരാത്രി തന്നെ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയുമായിരുന്നു എന്നും എന്നാൽ 12 ദിവസമായിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ സഹായിച്ച ആൾക്കാരെയും ഒളിപ്പിച്ച ആൾക്കാരെയും മാത്രമാണ് പിടിച്ചത്. എന്നാൽ, കേസിൽ നേരിട്ട് ഇടപെട്ട ആരെയും ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ലെന്നും സൈമൺ ബ്രിട്ടോ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച വന്നതോടെ പാർട്ടിയെ കുറ്റപ്പെടുത്താൻ മറ്റുള്ളവർക്ക് അവസരം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more