1 GBP = 99.50
breaking news

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണം കൂടി; തൊടുപുഴ സ്വദേശി സൗത്താംപ്ടണില്‍ മരണമടഞ്ഞു.

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണം കൂടി; തൊടുപുഴ സ്വദേശി സൗത്താംപ്ടണില്‍ മരണമടഞ്ഞു.

സൗത്താംപ്ടണ്‍: യുകെ മലയാളികളെ ഞെട്ടിച്ച് കൊണ്ട് വീണ്ടുമൊരു മരണം. തൊടുപുഴ സ്വദേശി സിജോയ് ജോസഫ് (42) ആണ് സൗത്താംപ്ടണില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസമായി സൗത്താംപ്ടണിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന സിജോയുടെ അന്ത്യം ഇന്നുച്ചക്ക് രണ്ട് മണിയോടെയായിരുന്നു. ഒരു മകനും ഭാര്യ ഡിംപിളിനുമൊപ്പം സൗത്താംപ്ടണില്‍ താമസിച്ചിരുന്ന സിജോയുടെ ആകസ്മിക വിയോഗം സൗത്താംപ്ടണ്‍ മലയാളികള്‍ക്കിടയിലും വലിയൊരു നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more