1 GBP = 103.12

ലീഡ്സിൽ മരണമടഞ്ഞ സിജോ ജോൺ ആലപ്പാട്ടിൻ്റെ സംസ്കാരം ഇന്ന്….

ലീഡ്സിൽ മരണമടഞ്ഞ സിജോ ജോൺ ആലപ്പാട്ടിൻ്റെ സംസ്കാരം ഇന്ന്….

ലീഡ്‌സ്: ലീഡ്‌സിലെ മീൻവുഡിൽ കഴിഞ്ഞയാഴ്ച ക്യാൻസർ ബാധിച്ച് മരണമടഞ്ഞ ചാലക്കുടി പുത്തൻചിറ ആലപ്പാട്ട് ചാക്കേരി ജോണിയുടെ മകൻ സിജോ ജോൺ (46) ൻ്റെ മൃതസംസ്കാരം ഇന്ന് ലീഡ്സിൽ നടക്കും. ഫ്യൂണറൽ ഡയറക്ടേഴ്സ് രാവിലെ 11.30 ന് മൃതദേഹം ദേവാലയത്തിലെത്തിക്കും. തുടർന്ന്  ലീഡ്സ് സെൻ്റ്. വിൽഫ്രണ്ട് ചർച്ചിൽ സെൻറ്.മേരീസ് സീറോ മലബാർ ഡയറക്ടർ റവ.ഫാ.മാത്യു മുളയോനിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശുശ്രൂഷകളിൽ സംബന്ധിക്കും.

ശുശ്രൂഷകളെ തുടർന്ന് ക്രിമേഷൻ നടത്തി ഭൗതികാവശിഷ്ടം നാട്ടിൽ കൊണ്ടുപോയി ഇടവക ദേവാലയമായ ഈസ്റ്റ് പുത്തൻചിറ സെൻ്റ്.ജോസഫ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ അടക്കം ചെയ്യുമെന്നാണ് അറിയുന്നത്.

ക്യാൻസർ ബാധിച്ച് ചികിസയിലിരിക്കെയാണ് ഈ മാസം 14നാണ് സിജോ  മരണത്തിന് കീഴടങ്ങിയത്. ലീഡ്സ് സെൻ്റ്.ജെയിംസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണമടഞ്ഞത്. ഭാര്യ അമിത സിജോ ലീഡ്സ് ഹോസ്പിറ്റലിൽ നഴ്‌സാണ്.  പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഒരു മകളാണുള്ളത്. 

ലീഡ്‌സ് മലയാളി അസോസിയേഷൻ പ്രസിഡൻറ് ജേക്കബ് കുയിലാടൻ, സെക്രട്ടറി ബെന്നി വേങ്ങാച്ചേരിൽ തുടങ്ങി അസോസിയേഷൻ ഭാരവാഹികളും  മലയാളി സമൂഹവും ഒറ്റക്കെട്ടായി നിന്നാണ് മൃതസംസ്കാര ശുശ്രൂഷകൾക്ക്  കുടുംബത്തിന് എല്ലാവിധ സഹായവും, പിന്തുണയും നൽകി വരുന്നത്. 


മൃതസംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-

St. Wilfred Church,Leeds,LS12 5 JW.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more