1 GBP = 103.78
breaking news

സിജോയ് ജോസഫിനു യുകെയിലെ മലയാളികള്‍ ഇന്നലെ വിട നല്‍കി…

സിജോയ് ജോസഫിനു യുകെയിലെ മലയാളികള്‍ ഇന്നലെ വിട നല്‍കി…

ടോം ജോസ് തടിയംപാട്

കഴിഞ്ഞ 9 നു യുകെയിലെ സൗത്താംപ്ടണില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ ഇടുക്കി, തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി കാനാട്ട്, സിജോയ് ജോസഫ് (42)ന്റെ മൃതദേഹം ഇന്നലെ, ശനിയാഴ്ച്ച രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പൊതുദര്‍ശനത്തിന് വച്ചു.
സൗത്താംപ്ടണിലെ ഹോളി ഫാമിലി പള്ളിയിലാണ് പൊതുദര്‍ശനത്തിനു വച്ചത്.

മലയാളി അസോസിയേഷനുകളും , സമൂഹത്തിന്റെ നാനാ തുറയിലുള്ളവരും മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി ഉപദേശകസമിതി അംഗം ഡിജോ ജോണ്‍ പാറയനിക്കള്‍ റീത്ത് സമര്‍പ്പിച്ചു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
രാവിലെ പത്തുമണിക്ക് മൃതദേഹം വഹിച്ചു കൊണ്ട് ഫ്യൂണറല്‍ ഡയറെക്റ്ററെറ്റിന്റെ വാഹനം എത്തിയപ്പോള്‍തന്നെ യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നുവന്ന മലയാളികളെകൊണ്ട് പള്ളിയും പരിസരവും നിറഞ്ഞിരുന്നു.

ഫാദര്‍ ജോയ് ആലപ്പാട്ട് ചടങ്ങുകള്‍ക്കു നേതൃത്വം കൊടുത്തു. ഇപ്പോള്‍ നാട്ടിലായിരിക്കുന്ന സീറോ മലബാര്‍ സഭ ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ അനുശേചനം ചടങ്ങുകള്‍ക്കിടയില്‍ വായിച്ചു. മരിച്ച സിജോയ് ജോസഫിന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ അനുശോചനം അറിയിച്ചു. നാട്ടിലായിരിക്കുന്നത് കൊണ്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും. തിരിച്ചു യുകെയില്‍ വരുമ്പോള്‍ സിജോയിയുടെ കുടുംബത്തെ നേരിട്ട് സന്ദര്‍ശിക്കുമെന്നും ബിഷപ്പ് അറിയിച്ചു.
സിജോയിയുടെ മരണത്തില്‍ ആ കുടുംബത്തെ സഹായിക്കാന്‍ എല്ലാ വിഭാഗം മലയാളികളും മുന്‍പോട്ടു വന്നിരുന്നു. അവരെ എല്ലാം ഫാദര്‍ ജോയ് ആലപ്പാട്ട് അഭിനന്ദിച്ചു.

ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് ജോമി ജോയി, ബിജു ജോസ് എന്നിവര്‍ സംസാരിച്ചു .
നാട്ടില്‍ ബോഡി കൊണ്ടുപോകുന്നതിനുവേണ്ടി സാമൂഹികവും , സാമ്പത്തികവുമായ എല്ല സഹായങ്ങളും ചെയ്തു കൊടുത്തത് സൗത്താംപ്ടന്‍ മലയാളി അസോസിയേഷനാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
മൃതദേഹം ബുധനാഴ്ച നാട്ടിലേക്കു കൊണ്ടു പോകും. സിജോയിയുടെ ഭാര്യ ഡിംപിളും മകനും മൃതദേഹത്തെ അനുഗമിക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹം സിജോയിയുടെ ഇടവക പള്ളിയായ കരിമണ്ണൂര്‍ സെന്റ് മേരിസ് ഫോറോന പള്ളിയില്‍ സംസ്‌കരിക്കും.

സിജോയുടെ ആകസ്മിക വിയോഗം സൗത്താംപ്ടണ്‍ മലയാളികള്‍ക്കിടയിലും യുകെ മലയാളി സമൂഹത്തിലും വലിയൊരു നടുക്കമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more