1 GBP = 103.14

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ അതിഥിയായി വാട്ഫോർഡ് മലയാളി സിജിൻ ജേക്കബ്; യുകെയിലെ ഇന്ത്യക്കാർക്ക് അഭിമാനമായി കട്ടപ്പനക്കാരൻ മലയാളി…

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ അതിഥിയായി വാട്ഫോർഡ് മലയാളി സിജിൻ ജേക്കബ്; യുകെയിലെ  ഇന്ത്യക്കാർക്ക് അഭിമാനമായി കട്ടപ്പനക്കാരൻ മലയാളി…

വാട്ഫോർഡ്:- 10 ഡൗണിങ്ങ്‌ സ്ട്രീറ്റിലെ ബ്രിട്ടീഷ്  പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സൻെറ ഔദ്യോഗിക വസതിയിൽ ക്ഷണിക്കപ്പെട്ട അതിഥിയായി മലയാളിയായ സിജിൻ ജേക്കബ്. കോവിഡ്‌ -19 ആഗോള വ്യാപന കാലഘട്ടത്തിലുടനീളം ധൈര്യപൂര്‍ണ്ണവും, നിസ്വാര്‍ത്ഥവുമായ സേവനങ്ങള്‍ കാഴ്ചവച്ച കഠിനാധ്വാനികളായ യു.കെ.യിലെ സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സില്‍ മുന്നിട്ട്‌ നിന്നവരെ അനുമോദിക്കുവാനും, തൻെറ നന്ദി അര്‍പ്പിക്കുവാനുമാണ്‌ അദ്ദേഹം തൻെറ വസതിയിലേയ്ക്ക്‌ ക്ഷണിച്ചത്‌.

മലയാളികള്‍ക്കേവര്‍ക്കും അഭിമാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട്‌ വാട്ഫോഡ്‌ ഓബന്മിയര്‍ കെയര്‍ഹോമിലെ ഡെപ്യൂട്ടി മാനേജറായ സിജിന്‍ ജേക്കബും പ്രധാനമന്ത്രിയുടെ ആതിഥ്യം സ്വീകരിച്ചെത്തിയവരില്‍ ഒരാളായിരുന്നു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍, മഹാമാരിയുടെ കാലത്ത്‌ തനിക്കുണ്ടായ അനുഭവങ്ങള്‍ അദ്ദേഹവുമായി പങ്കുവയ്ക്കുവാനും സിജിന്‍ ജേക്കബിന്‌ അവസരം ലഭിച്ചു. കേരളത്തില്‍ കട്ടപ്പന സ്വദേശിയായ സിജിന്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി യു.കെ.യിലെ വാട്ഫോഡിലാണ്‌ താമസം. വാട്ഫോഡ്‌ ജെനറല്‍ ഹോസ്പിറ്റലില്‍ നഴ്സാണ് സിജിൻ്റെ ഭാര്യ ഷെറിന്‍. രണ്ട് മക്കളാണ് സിജിനും ഷെറിനുമുള്ളത്. നൈജില്‍ (8 വയസ്സ്‌), എവ്ലിന്‍ (3 വയസ്സ്‌). വാടഫോഡ്‌ കെ.സി.എഫ്‌ എന്ന ചാരിറ്റി സംഘടനയിലെ സജീവ സാന്നിദ്ധ്യമാണ്‌ സിജിനും കുടുംബവും.

സിജിൻ ജേക്കബിനെ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, കെ.സി.എഫ് ചെയർമാൻ സണ്ണിമോൻ മത്തായി തുടങ്ങിയവർ അഭിനന്ദിച്ചു. യുക്മ ന്യൂസ് ടീമിൻ്റേയും അഭിനന്ദനങ്ങൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more