1 GBP = 103.12

കെ.സി.ഡബ്ളിയു.എ യുക്മ പ്രതിനിധി സൈമി ജോർജിൻ്റെ ഭാര്യാ സഹോദരൻ സിജി ടി അലക്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു…

കെ.സി.ഡബ്ളിയു.എ യുക്മ പ്രതിനിധി സൈമി ജോർജിൻ്റെ ഭാര്യാ സഹോദരൻ സിജി ടി അലക്സ്  ഹൃദയാഘാതം മൂലം മരണമടഞ്ഞു…

ക്രോയ്ഡോൺ: ക്രോയിഡോണിൽ പത്തനംതിട്ട പുതുശ്ശേരി തെക്കേപടിക്കൽ സിജി ടി അലക്സ് (50) ക്രോയിഡോണിൽ നിര്യാതനായി. ഹൃദയ സ്തംഭനം ആണ് മരണ കാരണം .

ചെറിയാൻ ലീലാമ്മ ദമ്പതികളുടെ മകൻ ആണ്. ഭാര്യ ബിൻസി സിജി, മക്കൾ: സിബിൻ,അലൻ,ദിയ..സംസ്‍കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. KCWA അസോസിയേഷനിൽ നിന്നുമുള്ള യുക്മ പ്രതിനിധിയായ സൈമി ജോർജിന്റെ ഭാര്യ മിനിയുടെ സഹോദരനാണ് മരണമടഞ്ഞ സിജി. മറ്റൊരു സഹോദരൻ സോജി ടി മാത്യുവും യു കെയിലുണ്ട്.

സിജിയുടെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ്
അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡൻറ് ആൻ്റണി എബ്രഹാം, ജോയിൻ്റ് സെക്രട്ടറി ലിറ്റോ കോരുത്, ജോയിൻ്റ് ട്രഷറർ വരുൺ ജോൺ എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more