1 GBP = 104.17

സബ്കാ വികാസ് അല്ല, സബ്കാ വിനാശ്; നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തെ പരിഹസിച്ച്സിദ്ധരാമയ്യ

സബ്കാ വികാസ് അല്ല, സബ്കാ വിനാശ്; നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തെ പരിഹസിച്ച്സിദ്ധരാമയ്യ

ബംഗളുരു: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തെ പരിഹസിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ സബ്കാ വികാസ് അല്ല സബ്കാ വിനാശ് ആണെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ഹുക്കേരിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സിദ്ധരാമയ്യ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചത്.

സബ്കാ സാത്ത് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തെ വര്‍ഗീയ വത്കരിക്കുക എന്ന അജണ്ടയാണ് പ്രധാനമന്ത്രി നടപ്പിലാക്കുന്നത്. സാമുദായിക വിദ്വേഷം പടര്‍ത്തി സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. അതിനാല്‍ സബ്കാ വികാസ് എല്ല സബ്കാ വിനാശാണ് സംഭവിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ബിജെപി ജയില്‍പുള്ളികളുടെ പാര്‍ട്ടിയാണ്. ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം ജയില്‍ ശിക്ഷ അനുഭവിച്ചവരാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ വരുമ്പോള്‍ എന്തിനാണ് അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചത് എന്ന് ചോദിക്കണം. കൊലപാതക കേസിലാണ് അമിത് ഷാ ജയിലില്‍ കിടന്നത്. കര്‍ണാടകയിലെ ബിജെപിയുടെ ഏഴ് നേതാക്കളും ജയിലില്‍ കിടന്നിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

മോദി ഒരിക്കലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല. പുതിയ ജോലികള്‍ സൃഷ്ടിക്കും എന്നു പറഞ്ഞു. കള്ളപ്പണം തിരിച്ച് കൊണ്ടുവരും എന്നു പറഞ്ഞു. എന്നാല്‍ ഇതൊന്നു പാലിക്കപ്പെട്ടിട്ടില്ല. കര്‍ഷകരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ചു എന്നും സിദ്ധരാമയ്യ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more