1 GBP = 103.75

യു കെയിൽ ഒരു മലയാളി കൂടി കോവിഡിന് കീഴടങ്ങി…

യു കെയിൽ ഒരു മലയാളി കൂടി കോവിഡിന് കീഴടങ്ങി…
ഡെർബി – ഡെർബി മലയാളിയായ സിബി മാണി (49) അല്പം മുൻപ് കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. കൂത്താട്ടുകുളം സ്വദേശിയായ സിബി ഡെർബി ഹോസ്പിറ്റലിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ അനു. രണ്ട് ആൺ മക്കളാണുള്ളത് – ജോൺ (13), മാർക്ക് (5).
കൂത്താട്ടുകുളം കിഴകൊമ്പ് മോളേ പറമ്പിൽ പരേതനായ മാണിയുടെ മകനാണ്, അമ്മ നേരത്തേ മരിച്ചിരുന്ന സിബിക്ക് ഒരു സഹോദരിയാണ് ഉള്ളത് . ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രീഡിഗ്രി പഠനത്തിനുശേഷം മൈസൂറിലെ ജെ എസ് എസ് കോളേജ് ഓഫ് ഫാർമസിയിൽ നിന്നും ഡി ഫാം പാസായി കൂത്താട്ടുകുളത്ത് മാർക്കറ്റ് റോഡിൽ മോളേപറമ്പിൽ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്നു. 2013 ലാണ് യുകെയിലേക്ക് കുടിയേറിയത് ആദ്യ കാലങ്ങളിൽ ബ്രൈറ്റണിൽ ആയിരുന്നു താമസിച്ചിരുന്നത്. രണ്ടു വർഷം മുൻപാണ് ഡെർബിയിലേക്ക് താമസം മാറ്റിയത് .
സിബിയുടെ നിര്യാണത്തിൽ യുക്മ ദേശീയ സമിതി അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more