1 GBP = 103.14

സ്വിറ്റ്സർലന്റിലെ സർക്കാർ ആശുപത്രിയുടെ ഡയറക്ടറായി മലയാളിയായ സിബി നിയമിതനായി

സ്വിറ്റ്സർലന്റിലെ സർക്കാർ ആശുപത്രിയുടെ ഡയറക്ടറായി മലയാളിയായ സിബി നിയമിതനായി

സൂറിച്ച്: സ്വിറ്റസർലന്റിലെ സർക്കാർ ആശുപത്രിയായ കൻടോണിന്റെ ഡയറക്ടറായി മൂവാറ്റുപുഴ കടവൂർ സ്വദേശിയായ സിബി ചെത്തിപ്പുഴ നിയമിതനായി. നവംബർ ഒന്ന് സിബി പുതിയ ചുമതലയേറ്റെടുക്കും.നിലവിൽ സൂറിക്കിലെ സോളികർബർഗ് ഹോസ്പിറ്റലിൽ റിസോഴ്സ് മാനേജ്‌മെന്റ് വിഭാഗം മേധാവിയും, നഴ്സിംഗ് ഡിപ്പാർട്ടമെന്റ് സെക്ഷൻ മാനേജരുമായി പ്രവർത്തിക്കുകയാണ്.
സ്വിസ് പ്രവിശ്യയായ സെന്റ് ഗാലന്റെ ഹെൽത് ഡിപ്പാർട്‌മെന്റിന് കീഴിലുള്ള സർക്കാർ ആശുപത്രിയുടെ രണ്ട് ഡയറക്ടർമാരിൽ ഡോക്ടർമാർ ഒഴികെയുള്ള മുഴുവൻ വകുപ്പിന്റേയും പൂർണ ചുമതല സിബിക്കാണ്.

സൂറിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും സ്വിസ്സ് അപ്ലൈഡ് സയൻസസ് യുണിവേഴ്സിറ്റിയിൽനിന്നും അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിരുദവും സിബി നേടിയിട്ടുണ്ട്. ഇപ്പോൾ സൂറിക് പ്രവിശ്യയുടെ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് കമ്മിറ്റി എക്സിക്യുട്ടീവ് മെന്പറായും സ്പിറ്റക്സ് സൊള്ളിക്കോണിന്റെ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിക്കുന്നു.

ഭാര്യ ജിൻസി. ജോനസ്, ജാനറ്റ്, ജോയൽ എന്നിവർ മക്കളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more