1 GBP = 104.04
breaking news

സൈബീരിയയിലെ ഷോപ്പിങ് മാളിൽ തീപിടിത്തം; 37 മരണം

സൈബീരിയയിലെ ഷോപ്പിങ് മാളിൽ തീപിടിത്തം; 37 മരണം

സൈബീരിയയിലെ ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തതില്‍ 37 പേര്‍ കൊല്ലപ്പെട്ടു. നാലുനില കെട്ടിട സമുച്ചയത്തിന്‍റെ മുകളിലത്തെ നില പൂര്‍ണമായും കത്തി നശിച്ചു. നൂറോളം പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കെമെറോവൊയിലെ മാളിനുള്ളിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ അകപ്പെട്ടവരാണ് മരിച്ചവരിൽ അധികവും. തീപിടിത്തതില്‍ തിയേറ്ററിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണത് അപകടത്തിന്‍റെ ആഘാതം വര്‍ധിപ്പിച്ചു. മുകളിലത്തെ നിലകളില്‍ നിന്ന് താഴേക്ക് ചാടിയത് വഴി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ആശുപത്രികളില്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയരാൻ സാധ്യത. തീപിടിത്തത്തിന്‍റെ കാരണം സ്വിരീകരിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more