1 GBP = 103.89

കെ.കെ. ശൈലജയ്ക്ക് എതിരേ ലോകായുക്ത അന്വേഷണം

കെ.കെ. ശൈലജയ്ക്ക് എതിരേ ലോകായുക്ത അന്വേഷണം

ബാലാവകാശ കമ്മീഷന്‍ നിയമനക്രമക്കേടില്‍ രാജി ആവശ്യപ്പെട്ട്പ്രതിപക്ഷ സമരം ശക്തമാക്കിയതിന് പിന്നാലെ കേസില്‍ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി. ശൈലജയ്ക്ക് പൂര്‍ണ്ണപിന്തുണയുമായി മുഖ്യമന്ത്രി സഭയിലെത്തിയതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

സ്വാശ്രയ കോളജ് വിഷയത്തിലും ബാലാവകാശ കമ്മീഷന്‍ വിഷയത്തിലും വിവാദത്തിലായ മന്ത്രി രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വ്യാഴാഴ്ച സഭാ സമ്മേളനം അവസാനിക്കാനിരിക്കവേ സമരം പുറത്തേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

ശൈലജയ്ക്ക് എതിരേ ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ സ്റ്റേചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചതും മന്ത്രിയ്ക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. മന്ത്രി ഇക്കാര്യത്തില്‍ സ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് ഡിവിഷന്‍ ബെഞ്ചും നിരീക്ഷിച്ചു. കമ്മീഷന്‍ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more