1 GBP =
breaking news

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ബുഖാരിയുടെ ഘാതകരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ബുഖാരിയുടെ ഘാതകരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

കശ്മീരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ ഘാതകരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് ജമ്മുകാശ്മീര്‍ പോലീസ്. ആക്രമണം നടത്തിയ മൂന്നംഗസംഘത്തിന്റെ സിസിടിവി ചിത്രങ്ങള്‍ പോലീസ് പുറത്ത് വിട്ടു. ഇന്നലെയാണ് റൈസിങ് കശ്മീരിന്റെ എഡിറ്ററായ ഷുജാഅത്ത് ബുഖാരി ഭീകരരുടെ വെടിയേറ്റ് മരിച്ചത്.

ഇന്നലെ വൈകീട്ട് ഓഫീസില്‍ നിന്ന് ഇഫ്താര്‍ വിരുന്നിന് പോകുമ്പോഴായിരുന്നു ഷുജാത് ബുക്ഹാരിക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.  കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷുജാഅത്ത് ബുഖാരിയെ മൂന്ന് മോട്ടോര്‍ സൈക്കിളുകളിലായി എത്തിയാണ് ഭീകരര്‍ ആക്രമിച്ചത്. കാറില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

ജമ്മുകാശ്മീരിലെ സമാധാനശ്രമങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ബുക്ഹാരിക്ക് നേരെ മുമ്പ് മൂന്ന് തവണ വധശ്രമം ഉണ്ടായിട്ടുണ്ട്.  രണ്ടായിരത്തില്‍ വധശ്രമം നടന്നതിനെ തുടര്‍ന്ന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more