1 GBP = 103.12

കാശ്മീരില്‍ മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

കാശ്മീരില്‍ മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഷുജാത് ബുഖാരി കൊല്ലപ്പെട്ട കേസില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു.

സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാലാമന്റെ ചിത്രം പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു
അറസ്റ്റ്. താടിവച്ച യുവാവ് കാറിനടുത്തെത്തി മൃതദേഹം പരിശോധിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

14-ാം തീയതി ശ്രീനഗറിലെ പ്രസ് കോളനിയിലെ ഓഫീസിന് പുറത്തുവെച്ചാണ് ഷുജാത് ബുഖാരിക്ക്

വെടിയേറ്റത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പത്ര ഓഫീസിനു പുറത്തുവച്ചു തോക്കുധാരി ബുഖാരിയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവയ്ക്കുകയായിരുന്നു.

ശ്രീനഗറില്‍ നിന്ന് അറസ്റ്റിലായ ആളെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

റൈസിംഗ് കാശ്മീര്‍ എന്ന പത്രത്തിന്റെ എഡിറ്ററാണ് കൊല്ലപ്പെട്ട ഷുജാത് ബുഖാരി. ശ്രീനഗറിലെ പ്രസ് എന്‍ക്ലേവിലുള്ള ഓഫീസില്‍നിന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിനുനേരെ വെടിവെപ്പുണ്ടായത്. കാശ്മീരില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ് ബുഖാരി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more