1 GBP = 103.12

നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ബഹളം തുടരുന്ന സാഹചര്യത്തില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സ്പീക്കറിന്റെ ഡയസിന് മുന്നിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും സഭാ നടപടികള്‍ തടസ്സപ്പെട്ടിരുന്നു. ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള സ്പീക്കര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

സ്പീക്കറുടെ മുഖം മറച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പ്രതിപക്ഷാംഗങ്ങള്‍ക്ക് താക്കീത് നല്‍കി. സ്പീക്കര്‍ കടുത്ത ഭാഷയില്‍ പലവട്ടം പ്രതികരിക്കുകയും ചെയ്തിരുന്നു, പിന്നീട് സഭ വീണ്ടും ആരംഭിച്ചെങ്കിലും പ്രതിപക്ഷം ബഹളം വെയ്ക്കുകയായിരുന്നു.

ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിലെ അന്വേഷണം ഫലപ്രദമാണെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more