1 GBP = 103.12

ഷുഹൈബ് വധം: പ്രതികളെക്കുറിച്ച് സൂചന, അറസ്റ്റ് രണ്ട് ദിവസത്തിനകമെന്ന് പൊലീസ്

ഷുഹൈബ് വധം: പ്രതികളെക്കുറിച്ച് സൂചന, അറസ്റ്റ് രണ്ട് ദിവസത്തിനകമെന്ന് പൊലീസ്

കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. പ്രതികൾ രണ്ടുദിവസത്തിനകം അറസ്റ്റിലാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. എസ്.പിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പിയാണ് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. മട്ടന്നൂർ സി.ഐയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘം 15 അംഗ സംഘമാക്കി ഇന്നലെ വിപുലീകരിച്ചിരുന്നു. കേസിൽ അറസ്റ്റുണ്ടാകാത്തതിനെ തുടർന്ന് കോൺഗ്രസ് സമരം ശക്തമാക്കാനിരിക്കുകയാണ്. തിങ്കളാഴ്ച കെ. സുധാകരൻ 48 മണിക്കൂർ നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.യു ഇന്ന് മട്ടന്നൂർ സി.ഐ ഓഫീസിന് മുന്നിൽ സമരം നടത്തിവരികയാണ്.

എസ് പി എല്ലാ ദിവസവും രാവിലെ മുതൽ മട്ടന്നൂരിൽ നേരിട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൊല നടന്ന തെരൂരും പരിസരങ്ങളിലുമുള്ള പത്തോളം സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് നിഗമനത്തിലെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ റൂട്ടിലെ സ്ഥാപനങ്ങളിലെ സിസി ടിവി ക ളാ ണ് പരിശോധിച്ചത്. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മാറിയതായും സൂചനയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more