1 GBP = 103.12

പരുക്ക് ഭേദമായി; ഐപിഎൽ രണ്ടാം പാദത്തിൽ ശുഭ്മൻ ഗിൽ കളിക്കും

പരുക്ക് ഭേദമായി; ഐപിഎൽ രണ്ടാം പാദത്തിൽ ശുഭ്മൻ ഗിൽ കളിക്കും

യുഎഇയിൽ നടക്കുന്ന ഐപിഎൽ രണ്ടാം പാദത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ യുവതാരം ശുഭ്മൻ ഗിൽ കളിക്കും. പരുക്ക് ഭേദമായ താരം ഉടൻ യുഎഇയിലേക്ക് തിരിക്കും. ഒരാഴ്ചയിലധികമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബിലിറ്റേഷനിലാണ് ഗിൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു പിന്നാലെയാണ് ഗിൽ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയത്. പകരം ടീമിലെത്തി ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ഓപ്പൺ ചെയ്ത് സെഞ്ചുറി അടക്കം കെഎൽ രാഹുൽ ഗംഭീര പ്രകടനം നടത്തിയതോടെ ഗില്ലിന് ഇനി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവ് ദുഷ്കരമാവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more