1 GBP =
breaking news

ഷോപിയാനിൽ മൂന്ന്​ പൊലീസുക​ാരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊന്നു

ഷോപിയാനിൽ മൂന്ന്​ പൊലീസുക​ാരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊന്നു

ജമ്മു: ജമ്മുകശ്​മീരിലെ ഷോപിയാനിൽ മൂന്ന്​ സ്​പെഷ്യൽ പൊലീസ്​ ഉദ്യോഗസ്ഥരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊന്നു. ഇന്ന്​ പുലർച്ചെയാണ്​ സംഭവം. തീവ്രവാദികൾ നാലു പൊലീസ്​ ഉദ്യോഗസ്​ഥരു​െട വീടുകളിലേക്ക്​ ഇടിച്ചുകയറി അവരെ വലിച്ചുകൊണ്ടുപോവുകയായിരുന്നു. ഒരു ഉദ്യോഗസ്​ഥ​െന നാട്ടുകാർ രക്ഷിച്ചു.

ഷോപിയാനി​െല കപ്രാൻ ഗ്രാമത്തിനു സമീപത്തു നിന്ന്​ വെടിയുണ്ടകളേറ്റ നിലയിൽ മൂന്നു ​െപാലീസ്​ ഉദ്യോഗസ്​ഥരുടെ മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്​. തീവ്രവാദികൾ പൊലീസ്​ ഉദ്യോഗസ്​ഥരോട്​ രാജിവെക്കണമെന്ന്​ ഭീഷണിപ്പെടുത്തിയിരുന്നതായി റിപോർട്ടുണ്ട്​.

കഴിഞ്ഞ ദിവസം ഹിസ്​ബുൽ മുജാഹിദി​​​​​െൻറ പ്രവർത്തകർ പൊലീസുകാരെ ഭീഷണി​െപ്പടുത്തിയിരുന്നു. ഒന്നുകിൽ രാജിവെക്കുക അല്ലെങ്കിൽ മരിക്കാൻ തയാറാകുക എന്നതായിരുന്നു ഭീഷണി. കശ്​മീരി ഭാഷയിലുള്ള വിഡിയോ വഴിയാണ്​ ഭീഷണിയുണ്ടായിരുന്നത്​.

ദക്ഷിണ​ കശ്​മീരിൽ മൂന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥരെയും എട്ടു കുടംബാംഗങ്ങളെയും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയസംഭവം നടന്ന്​​ ആഴ്​ചകൾക്കുള്ളിലാണ്​ വീണ്ടും തട്ടിക്കൊണ്ടുപോകൽ. നേരത്തെ, പൊലീസുകാരെയും കുടുംബാംഗങ്ങളെയും രക്ഷിക്കാൻ 12 ഒാളം തീവ്രവാദികളുടെ കുടുംബാംഗങ്ങളെ പൊലീസിന്​ വിട്ടയക്കേണ്ടി വന്നിരുന്നു.

സംഭവത്തിൽ പി.ഡി.പി നേതാവ്​ മെഹ്​ബൂബ മുഫ്​തി കേന്ദ്ര സർക്കാറിനെ വിമർശിച്ചു. കേന്ദ്ര സർക്കാറി​​െൻറ കൈയ്യൂക്ക്​ നയം നടപ്പിലാകില്ലെന്നും സംസ്​ഥാനത്ത്​ സമാധാനം പാലിക്കാൻ ചർച്ചകളാണ്​ ആവശ്യമെന്നും മുഫ്​തി പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more