1 GBP = 103.96

‘എല്ലാം വ്യാജം’; ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് എം ശിവശങ്കര്‍

‘എല്ലാം വ്യാജം’; ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് എം ശിവശങ്കര്‍

ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ ഹൈക്കോടതിയല്‍. തനിക്കെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്വര്‍ണ കടത്ത് കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയില്‍ എന്‍ഫോഴ്സ്‌മെന്റ് എടുത്ത കേസിലാണ് ജാമ്യത്തിനായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശിവശങ്കര്‍ നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച്ച തള്ളിയിരുന്നു. ഇഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ശിവശങ്കറിന് ജാമ്യം നിഷേധിച്ചത്.

തിങ്കഴാഴ്ച്ച ശിവശങ്കര്‍ കോടതിയില്‍ രേഖാമൂലം നല്‍കിയിരുന്നു. കള്ളക്കടത്ത് കേസില്‍, തന്നെ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുകയാണ്. അതിന് വഴങ്ങാത്തത് കൊണ്ടാണ് തന്നെ ജയിലിലേക്ക് മാറ്റിയതെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ കുറിപ്പിന് ഇഡി മറുപടിയും നല്‍കിയിരുന്നു.

വാട്‌സ് ആപ് ചാറ്റുകളില്‍ സ്വര്‍ണ്ണ കള്ളക്കടത്തിലും ലൈഫ് മിഷന്‍ പ്രോജക്റ്റുകളിലും സ്വപ്നയ്ക്കും ശിവശങ്കറിനുമുള്ള പങ്കാളിത്തം വ്യക്തമാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. കോഴ സ്വീകരിച്ചതിനും തെളിവുണ്ടെന്നും ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറിപ്പില്‍ ആ ചാറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇഡി പറഞ്ഞിരുന്നു. അന്വേഷണത്തിനിടയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയിലെ എം ശിവശങ്കറിന്റെ പങ്ക് വ്യക്തമായിട്ടുണ്ടെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more