1 GBP = 103.69

ശിവപ്രസാദിന്റെ ഭൌതികശരീരം ഇന്ന് (ചൊവ്വാഴ്ച) യുകെയോട് വിടപറയും. സംസ്‌ക്കാരം വ്യാഴാഴ്ച മാര്‍ത്താണ്ഡത്ത്….ഇടുക്കി ചാരിറ്റി പിരിച്ച പണം ഹരിദാസിനു കൈമാറി…

ശിവപ്രസാദിന്റെ ഭൌതികശരീരം ഇന്ന് (ചൊവ്വാഴ്ച) യുകെയോട് വിടപറയും. സംസ്‌ക്കാരം വ്യാഴാഴ്ച മാര്‍ത്താണ്ഡത്ത്….ഇടുക്കി ചാരിറ്റി പിരിച്ച പണം ഹരിദാസിനു കൈമാറി…

ടോം ജോസ് തടിയംപാട്

കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് ലണ്ടനിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിയായ ശിവപ്രസാദിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും. ബോഡി കൊണ്ടു പോകുന്നതിനു വേണ്ടി എല്ല നടപടികളും പൂര്‍ത്തികരിച്ചുവെന്നു അതിനു മുന്‍കൈയെടുത്ത സാമൂഹിക പ്രവര്‍ത്തകന്‍ സുഗതന്‍ തെക്കെപുര അറിയിച്ചു. ചൊവ്വാഴ്ച ഇവിടെ നിന്നും പോകുന്ന ബോഡി വ്യാഴാഴ്ച നാട്ടില്‍ എത്തും. അന്നേ ദിവസം തന്നെ ബോഡി ശിവപ്രസാദിന്റെ കുടുംബം സ്ഥിതി ചെയ്യുന്ന മാര്‍ത്താണ്ഡത്ത് സംസ്‌ക്കരിക്കും .

ഇടുക്കി

ചാരിറ്റി ഗ്രൂപ്പ് ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ച 2150 പൗണ്ട് മൃതദേഹത്തെ അനുഗമിക്കുന്ന ഹൈ കമ്മിഷന്‍ പ്രതിനിധി ഹരിദാസിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി സുഗതന്‍ തെക്കെപുര ഹൈകമ്മിഷന്‍ ഓഫീസില്‍ എത്തി കൈമാറി .

ഹരിദാസ് ചെക്ക് ശിവപ്രസാദിന്റെ ഭാര്യ ശാലുവിനു വീട്ടില്‍ എത്തി കൈമാറും . ഞങ്ങള്‍ നടത്തിയ ഈ എളിയ പ്രവര്‍ത്തനത്തെ സഹായിച്ച എല്ലാവര്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് വേണ്ടി കണ്‍വീനര്‍ സാബു ഫിലിപ്പ് നന്ദി അറിയിച്ചു.

ഞങ്ങള്‍ സുതാര്യവും സത്യസന്ധവുമായി നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ അംഗീകാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു.

ശിവപ്രസാദിന്റെ മരണം പുറത്തറിഞ്ഞിട്ടു ഒരാഴ്ച്ച കഴിഞ്ഞിട്ടും യുകെയിലെ ഒരു ചാരിറ്റി പ്രസ്ഥാനവും ഈ വിഷയം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഈ വിഷയം ഏറ്റെടുക്കാന്‍ തയ്യാറായത്, എന്നാല്‍ പിന്നിട് പലരും ഈ വിഷയം ഏറ്റെടുത്തു. അതിലൂടെ 7500 പൗണ്ട് ആ കുടുംബത്തിനു ലഭിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. അതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അതോടൊപ്പം ആ പാവം കുടുംബത്തെ സഹായിക്കാന്‍ മുന്‍പോട്ടു വന്ന എല്ലാവരെയുംഅഭിനന്ദിക്കുന്നു. ഞങ്ങള്‍ നടത്തിയ പതിമൂന്നാമത്തെ ചാരിറ്റിയായിരുന്നു ശിവപ്രസാദിന്റേത്.

ഭാവിയില്‍ ഇത്തരം ഒരു സാഹചര്യം യുകെ മലയാളികള്‍ക്കുണ്ടായാല്‍ ജാതി, മത, വര്‍ഗ, വര്‍ണ്ണഭേദമന്യേ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിക്കുമെന്നു ഞങ്ങള്‍ ഉറപ്പുതരുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് കണ്‍വീനര്‍ സാബു ഫിലിപ്പ്, സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ് എന്നിവരുടെ പേരിലാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

2004 ല്‍ കേരളത്തിലുണ്ടായ സുനാമിക്ക് 1100 പൗണ്ട് പിരിച്ചു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നിട് ഞങ്ങള്‍ നടത്തിയ 13 ചാരിറ്റിയിലൂടെ ഇരുപത്തിരണ്ടു ലക്ഷത്തോളം രൂപ പിരിച്ച് നാട്ടിലെ പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത് നിങ്ങള്‍ നല്‍കിയ നിര്‍ലോഭമായ സഹായം കൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്ന ഞങ്ങളെ സംബധിച്ചിടത്തോളം ജീവിതത്തില്‍ ഞങള്‍ അനുഭവിച്ച യാതനകളാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. അതിനു നിങ്ങള്‍ തരുന്ന സഹായത്തിനു ദൈവം ഉണ്ടെങ്കില്‍ അത് അവിടെ എണ്ണപ്പെടും എന്നതില്‍ സംശയമില്ല ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more