1 GBP = 95.08
breaking news

എം. ശിവശങ്കറിന്റെ സസ്പെൻഷൻ 4 മാസത്തേക്ക് കൂടി നീട്ടി

എം. ശിവശങ്കറിന്റെ സസ്പെൻഷൻ 4 മാസത്തേക്ക് കൂടി നീട്ടി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെൻഷൻ നാലുമാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടേതാണ് ശുപാർശ.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരടങ്ങിയ മൂന്നംഗസമിതിയെയാണ് ശിവശങ്കറിന്റെ സസ്പെൻ‌ഷൻ പുനപരിശോധിക്കാനായി സർക്കാർ നിയോഗിച്ചത്.

സിവിൽ സർവ്വീസ് ചട്ടത്തിലെ 3 (8) സി വകുപ്പ് പ്രകാരമുള്ള സാധാരണ നടപടി മാത്രമാണിതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകിയിരുന്ന വിശദീകരണം.

അഖിലേന്ത്യാ സർവീസ് ചട്ടം അനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഡു ചെയ്ത് 60 ദിവസം കഴിയുമ്പോൾ പുനഃപരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more