സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)
ലിവർപൂളിൽ മിന്നും ജയവുമായി മിലൻ ടോം ….
ആലപ്പുഴ തത്തംപള്ളി വലംപറമ്പിൽ ടോം തോമസിൻ്റെയും റിറ്റി ടോമിൻ്റേയും രണ്ടാമത്തെ മകനായ മിലൻ ടോം നേടിയത് എല്ലാ വിഷയങ്ങൾക്കും (11) ഗ്രേഡ് 9 ആണ്. മിലൻ മാത്സ്, ഫർദർ മാത്സ്, ഫിസിക്സ്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളെടുത്ത് എ ലെവലിന് നിലവിൽ പഠിച്ച ലിവർപൂൾ ബ്ലൂകോട്ട് ഗ്രാമർ സ്കൂളിൽ തന്നെയാണ് പഠനം തുടരുന്നത്. ഭാവിയിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദധാരിയാവാനാണ് ആഗ്രഹിക്കുന്നത്.
ലിവർപൂൾ ഓവർ ലേഡി ക്യൂൻ ഓഫ് പീസ് സീറോ മലബാർ കാത്തലിക്ക് ചർച്ച് ഇടവക ട്രസ്റ്റിയും ലിവർപൂൾ എയിൻട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജീവനക്കാരനും ഇതേ ഹോസ്പിറ്റലിലെ ഡയാലിസിസ് വാർഡ് ഡപ്യൂട്ടി മാനേജറുമായ റിറ്റി ടോമുമാണ് മിലൻ്റെ മാതാപിതാക്കൾ. ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മിൽട്ടൻ ടോം മൂത്ത സഹോദരനാണ്.
കാർഡിഫിൽ നിന്നും പൊൻതിളക്കവുമായി അഭിമാനപൂർവ്വം അനുഫിയ ജയൻ…
ജി സി എസ് സി പരീക്ഷയിൽ 12 എ സ്റ്റാറും ഒരു ഡിസ്റ്റിംങ് ക്ഷനും നേടി അനുഫിയ കാഡിഫ് മലയാളി സമൂഹത്തിന് അഭിമാനമായി. കാഡിഫ് ലെവിസ് ഗേൾസ് കോപ്രിഹെൻസീവ് സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ 450 വിദ്യാർത്ഥികളിൽ സൗത്ത് വെയിൽസ് കാഡിഫ് അക്കാഡമി നൽകുന്ന ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ് ലഭിക്കുവാൻ അർഹത ഉള്ളവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 3 പേരിൽ ഒരാളാണ് അനുഫിയ. സൗത്ത് വെൽസ് എൻ എച്ച് എസിൽ ജോലി ചെയ്യുന്ന ജയൻ കുര്യക്കോസിന്റെയും ബീന ജയന്റേയും നാലുമക്കളിൽ മൂത്തയാളാണ് മകളാണ് അനുഫിയ. അനീറ്റ, അഭിഷ, അലീന എന്നിവരാണ് മറ്റു സഹോദരിമാർ.
കാഡിഫിലെ കെയർഫിലി ബറോയിൽ ഹെൻഗോയ്ഡ് എന്ന സ്ഥലത്തു കുടുംബത്തോടൊപ്പം താമസിക്കുകയാണ് അനുഫിയ. കാർഡിഫ് മലയാളീ അസോസിയേഷൻ അംഗങ്ങളാണ് അനുഫിയയുടെ മാതാപിതാക്കൾ. ജയനും ബീനയും അനേറൻ ബേവൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സുമാരായി ജോലി ചെയ്യുകയാണ്. അനുഫിയയും കുടുംബവും ബ്രിസ്റ്റോളിലെ സെന്റ് ബസേലിയസ് ജാക്കോബൈറ്റ് ചർച്ചിൽ സജീവമായി പങ്കെടുക്കുന്നവരാണ്. നെടുമ്പാശ്ശേരി അസോസിയേഷൻ യൂ.കെ എന്ന സംഘടനയിലും ഈ കുടുംബം അംഗങ്ങളാണ്.
കാഡിഫ് അക്കാദമി പ്രൈവറ്റ് സ്കൂളിൽ ഇന്റർവ്യൂ കഴിഞ്ഞു അടുത്ത 2 വർഷത്തേക്ക് തുടർ പഠനത്തിന് സ്കോളര്ഷിപ്പോടുകൂടി സീറ്റ് കരസ്ഥമാക്കിയിരിക്കയാണ് ഈ മിടുക്കി. വൈദ്യശാസ്ത്രത്തിൽ ഉപരിപഠനം നേടി ഒരു ശിശുരോഗ വിദഗ്ദ്ധ ആയിത്തീരണമെന്നാണ് അനുഫിയയുടെ ചിരകാലാഭിലാഷം.
ഏഴാം ക്ലാസ് മുതൽ തന്നെ വെയിൽസ് യൂണിവേഴ്സിറ്റി ഉൾപ്പെടെ വിവിധ യൂണിവേഴ്സിറ്റികൾ സംഘടിപ്പിക്കാറുള്ള മാത്സ് സെമിനാറുകളിൽ അനുഫിയ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. കൂടാതെ, കഴിഞ്ഞ ഏതാനും വര്ഷങ്ങളായി കാഡിഫ് എയർഫോഴ്സ് അക്കാഡമിയിൽ എയർ കേഡറ്റ് ആയി പരിശീലനം നടത്തിവരുന്നുണ്ട്. ചിത്ര രചന, പെയിന്റിങ് എന്നിവകളിൽ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നാലാം വയസ്സുമുതൽ ഭരതനാട്യം പരിശീലിച്ചു തുടങ്ങിയ അനുഫിയ നിരവധി വേദികൾ പങ്കിട്ട ഒരു നർത്തകി കൂടിയാണ്.
സ്കന്തോർപ്പിൻ്റെ അഭിമാനമായി റോജെൽ വർഗീസ്….
കോട്ടയം മറ്റക്കര സ്വദേശിയും സ്കന്തോർപ്പ് മലയാളി അസോസിയേഷൻ സെക്രട്ടറിയുമായ വർഗീസ് ഫിലിപ്പിൻ്റേയും (റെജി) ജാൻസിയുടേയും മകനായ റോജെൽ വർഗീസ് 11 വിഷയങ്ങൾക്ക് ഗ്രേഡ് 9 കരസ്ഥമാക്കിയാണ് ജി.സി.എസ് ഇ പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയത്. നോർത്ത് ലിങ്കൺ ഷെയർ കൗൺസിലിൽ ജോലി ചെയ്യുന്ന റെജിയുടെയും സ്കന്തോർപ്പ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ജാൻസിയുടേയും മകനായ റോജെൽ സ്കന്തോർപ്പ് കെയ്സ്റ്റർ ഗ്രാമർ സ്കൂളിലെ ഒന്നാമനായാണ് വിജയിച്ചത്. സ്കന്തോർപ്പിലെ ജോൺ ലെഗോട്ട് കോളേജിൽ സയൻസ്, മാത്സ് വിഷയങ്ങളെടുത്ത് എ ലെവലിന് തുടർന്ന് പഠിക്കാനൊരുങ്ങുന്ന റോജെൽ ഭാവിയിൽ ഡോക്ടറാകണമെന്ന് ആഗ്രഹിക്കുന്നു. മെഡിസിന് പഠിക്കുന്ന ജോയൽ വർഗീസ് സഹോദരനാണ്.
ജി.സി.എസ്.ഇ പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ
മൂന്ന് കുട്ടികളെയും യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു. ഭാവിയിൽ മികച്ച വിജയങൾ നേടി അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെയെന്ന് യുക്മ ന്യൂസ് ടീമും ആശംസിക്കുന്നു.
മികച്ച വിജയം നേടിയ കുട്ടികളെ ഈ പംക്തിയിൽ പരിചയപ്പെടുത്തുവാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:-
0985641921, 07904605214, 07912350679
click on malayalam character to switch languages