1 GBP = 104.21
breaking news

ബ്ലാക്‌ബേണില്‍ മലയാളി നഴ്‌സ് ഷിജി മരണത്തിന് കീഴടങ്ങി; കാന്‍സറിനോട് പൊരുതി ഒടുവില്‍ മൂന്നു മക്കളേയും ഭര്‍ത്താവിനേയും തനിച്ചാക്കി ഷിജി യാത്രയായി….കോട്ടയം സ്വദേശിയായ ഷിജിയുടെ സംസ്‌കാരം പിന്നീട് യുകെയില്‍ നടത്തും.

ബ്ലാക്‌ബേണില്‍ മലയാളി നഴ്‌സ് ഷിജി മരണത്തിന് കീഴടങ്ങി; കാന്‍സറിനോട് പൊരുതി ഒടുവില്‍ മൂന്നു മക്കളേയും ഭര്‍ത്താവിനേയും തനിച്ചാക്കി ഷിജി യാത്രയായി….കോട്ടയം സ്വദേശിയായ ഷിജിയുടെ സംസ്‌കാരം പിന്നീട് യുകെയില്‍ നടത്തും.

ബ്ലാക്ക് ബേണ്‍ മലയാളികള്‍ക്ക് വേദനയാകുകയാണ് മലയാളി നഴ്‌സായ ഷിജി ഫ്ലെമിംങ്ങ് (46) മരണമടഞ്ഞു. നാലു വര്‍ഷമായി കാന്‍സറിനോട് പൊരുതുന്ന ബ്ലാക്ക്ബേണ്‍ ആശുപത്രിയിലെ നഴ്‌സ് കൂടിയായ ഷിജി രോഗാവസ്ഥയിലും പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിച്ചിരുന്നു. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം പ്രാര്‍ത്ഥനയിലൂടെ സമാധാനം നേടി. അടുത്തയിടെ രോഗം കലശലായതോടെ ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബ്ലാക് ബേണ്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം രജിസ്ട്രാറായ ഡോ. ഫ്‌ളെമിങ് ഷിജിയ്ക്കായി പിന്തുണ നല്‍കി ഒപ്പം തന്നെയുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് മരണമടഞ്ഞത്. കോട്ടയം സ്വദേശിയായ ഷിജിയുടെ സംസ്‌കാരം പിന്നീട് യുകെയില്‍ നടത്താണ് തീരുമാനിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ കുടുംബം തീരുമാനിച്ച ശേഷം അറിയിക്കുന്നതാണ് രണ്ടു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുള്ളത്. മൂവരും വിദ്യാര്‍ത്ഥികളാണ്. മൂത്ത കുട്ടി യൂണിവേഴ്‌സിറ്റിയിലും രണ്ടു കുട്ടികള്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് പഠിക്കുന്നത്. 

ബ്ലാക്ക് ബേണ്‍ മലയാളി സമൂഹം കുടുംബത്തിനൊപ്പം തന്നെ ആശ്വസിപ്പിച്ച് കൂടെയുണ്ട്. പ്രാര്‍ത്ഥനയിലൂടെയുള്ള ആത്മവിശ്വാസത്തിലൂടെയാണ് ഷിജി രോഗത്തെ ധൈര്യപൂർവ്വം നേരിട്ടത്. രോഗം ഓരോ തവണ സ്‌കാന്‍ ചെയ്യുമ്പോഴും ഗുരുതരമാകുന്നതില്‍ ആശുപത്രി സംവിധാനങ്ങളെ കുറ്റപ്പെടുത്തി ഷിജി വെളിപ്പെടുത്തലുമായി എത്തിയിരുന്നു. പിന്നീട് മെഡിക്കല്‍ സംവിധാനങ്ങളെ ഉപേക്ഷിച്ച് പ്രാര്‍ത്ഥനയിലും ഈശ്വര വിശ്വാസത്തിലും മുന്നോട്ട് പോകാനാണ് ഷിജി തീരുമാനിച്ചത്. അവസാന നിമിഷം വരെ സന്തോഷത്തിലും ശാന്തിയിലുമാണ് രോഗത്തെ അഭിമുഖീകരിച്ചതും. ഭേദപ്പെട്ട രോഗം വീണ്ടും വന്നതാണ് ഷിജിയുടെ ജീവന്‍ കവര്‍ന്നത്.

ഷിജിയുടെ നിര്യാണത്തിൽ  യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ, ബ്ലാക്ബേൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് അനിൽകുമാർ   തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more