1 GBP = 104.16

ലണ്ടനിൽ തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മ മരണമടഞ്ഞു; മരണം ക്യാൻസർ രോഗബാധിതയായി ചികിത്സയിലിരിക്കെ

<strong>ലണ്ടനിൽ തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മ മരണമടഞ്ഞു; മരണം ക്യാൻസർ രോഗബാധിതയായി ചികിത്സയിലിരിക്കെ</strong>

ഈസ്റ്റ്ഹാം: ലണ്ടനിലെ ഈസ്റ്റ്ഹാമിൽ വീട്ടമ്മ മരണമടഞ്ഞു. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ഷെർലിൻ ജെറാൾഡ് (49) ആണ് ശനിയാഴ്ച്ച ഉച്ചയോടെ മരണമടഞ്ഞത്. ക്യാൻസർ രോഗബാധിതയായി ഏറെ നാൾ ചികിത്സയിലായിരുന്നു. ഏറെക്കുറെ രോഗം ഭേദമായി വീട്ടിലെത്തിയ ശേഷം വിശ്രമത്തിലായിരുന്നു. എന്നാൽ പെട്ടെന്നാണ് രോഗം മൂർച്ഛിച്ചതും മരണം സംഭവിച്ചതും.

തിരുവനന്തപുരം വലിയവേളി സ്വദേശിയായ ജെറാൾഡ് ജെറോമാണ് ഭർത്താവ്. ഇവർക്ക് 21, 14, 12 വയസ്സുള്ള മൂന്ന് മക്കളുണ്ട്. മക്കൾ നാട്ടിലാണ്. ഇവരെത്തിയ ശേഷം യുകെയിൽ തന്നെ സംസ്കാരം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ.

പരേതയുടെ ആത്മശാന്തിക്കായുള്ള പ്രാർത്ഥന ഇന്നലെ വൈകുന്നേരം 7.30ന് ഈസ്റ്റ്ഹാം സെന്റ് മൈക്കിൾ ദേവാലയത്തിൽ വച്ച് നടന്നു. മറ്റു വിവരങ്ങൾ പിന്നാലെ അറിക്കുന്നതാണെന്ന് ബന്ധുക്കൾ പറഞ്ഞു.

ഷെർലിൻ ജെറാൾഡിന്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more