1 GBP =
breaking news

ഷെറി​െൻറ മരണം ക്രൂരപീഡനം കാരണം; പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ പുറത്ത്

ഷെറി​െൻറ മരണം ക്രൂരപീഡനം കാരണം; പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ പുറത്ത്

ഹ്യൂസ്​റ്റൻ: അമേരിക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഇന്ത്യൻ ബാലിക ഷെറിൻ ‍മാത്യൂസി​​െൻറ മരണം ക്രൂരപീഡനംമൂലമെന്ന്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​. അതേസമയം, മൃതദേഹം തീർത്തും അഴുകിയതിനാൽ മരണത്തിന്​ ഇടയാക്കിയ ഏകകാരണം എന്താണെന്ന്​ കണ്ടെത്താനായില്ല. മൂന്നു മാസത്തിനു​ ശേഷമാണ്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ പുറത്തുവന്നത്​.

2017 ഒക്​ടോബർ ഏഴിനാണ്​ റിച്ചാർഡ്​സണിലെ വീട്ടിൽനിന്ന്​ ഷെറിനെ കാണാതായത്​. പൊലീസി​​െൻറ ഉൗർജിത അന്വേഷണത്തിൽ ഒക്​ടോബർ 22ന്​ ഡാളസിലെ കൾവർട്ടിന്​ അടിയിൽനിന്ന്​ മൃതദേഹം കണ്ടെത്തി. പല്ലുകൾ പരിശോധിച്ചാണ്​ മൃതദേഹം തിരിച്ചറിഞ്ഞത്​. ഷെറിൻ നരഹത്യയുടെ ഇരയാണെന്ന്​ ​ഡാളസിലെ മെഡിക്കൽ എക്​സാമിനർ പറഞ്ഞു.

വെസ്​ലി മാത്യൂസി​​െൻറയും സിനി മാത്യൂസി​​െൻറയും ദത്തുപുത്രിയായിരുന്നു ഷെറിൻ. കുട്ടിയെ മുറിവേൽപിച്ചെന്ന കുറ്റത്തിന്​ വെസ്​ലിയും കുട്ടിയെ ഉപേക്ഷിക്കുകയും അപകടപ്പെടുത്തുകയും ചെയ്​തെന്ന കുറ്റത്തിന്​ സിനിയും ഡാളസ്​ ജയിലിലാണ്​.

Post Your Comments Here ( Click here for malayalam )

Press Esc to close
show more