1 GBP = 103.12

ഷെറിൻ മരിച്ചത് നിർബന്ധിപ്പിച്ച് പാൽ കുടിപ്പിച്ചപ്പോഴെന്ന് വളർത്തച്ഛൻ

ഷെറിൻ മരിച്ചത് നിർബന്ധിപ്പിച്ച് പാൽ കുടിപ്പിച്ചപ്പോഴെന്ന് വളർത്തച്ഛൻ

ഡാലസ്: അമേരിക്കയിൽ കാണാതായ മൂന്നു വയസുകാരിയായ ഷെറിൻ മാത്യൂസിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. നിർബന്ധിപ്പിച്ച് പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസവുമുണ്ടായതിനെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് വളർത്തച്ഛനായ വെസ്‌ലി മാത്യൂസ് പൊലീസിൽ മൊഴി നൽകി.
സംഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്‌ത മൊഴികൾ നൽകിയതിനെ തുടർന്ന് വെസ്‌ലിയെ ടെക്‌സസ് പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ നയിച്ചത് വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡി.എൻ.എ സാംപിളുകളാണ്. കണ്ടെത്തിയ മൃതദേഹം ഷെറിന്റേത് തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഈ മാസം ഏഴിനാണ് വടക്കൻ ടെക്സാസിലെ റിച്ചാർഡ്സണിൽ നിന്നു ഷെറിനെ കാണാതായത്. പാൽ കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തെ മരത്തിനു കീഴിൽ നിറുത്തിയ കുട്ടിയെ പതിനഞ്ചു മിനിട്ടിനുശേഷം കാണാതായെന്നായിരുന്നു വളർത്തച്ഛനായ വെസ്‌ലി മാത്യൂസിന്റെ പരാതി.

ഷെറിനെ ക്രൂരമായി പരിക്കേൽപിച്ചത് അടക്കമുള്ള വകുപ്പുകളാണ് വെസ്‌ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ അഞ്ച് മുതൽ 99 വരെ വർഷം തടവ് ലഭിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more