1 GBP =
breaking news

കുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കുന്നത്​ തടഞ്ഞ്​ യു.എസിൽ ‘ഷെറിൻ നിയമം

കുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കുന്നത്​ തടഞ്ഞ്​ യു.എസിൽ ‘ഷെറിൻ നിയമം

ഹൂ​സ്​​റ്റ​ൺ: മ​ല​യാ​ളി ദ​മ്പ​തി​മാ​ർ ദ​ത്തെ​ടു​ത്ത മൂ​ന്നു​വ​യ​സ്സു​കാ​രി ഷെ​റി​ൻ മാ​ത്യൂ​സ്​ അ​മേ​രി​ക്ക​ൻ സം​സ്​​ഥാ​ന​മാ​യ ഹൂ​സ്​​റ്റ​ണി​ൽ ക്രൂ​ര​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​രു​ന്നു​ക​ളു​ടെ സം​ര​ക്ഷ​ക്ക്​ ‘ഷെ​റി​ൻ നി​യ​മം’ ഒരുങ്ങുന്നു. ര​ണ്ട്​ വ​നി​ത സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ നീ​ക്ക​ത്തി​ലാ​ണ്​ 10 വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളെ വീ​ടു​ക​ളി​ൽ ത​നി​ച്ചാ​ക്കു​ന്ന​ത്​​ ഗു​രു​ത​ര കു​റ്റ​മാ​യി ക​ണ​ക്കാ​ക്കു​ന്ന നി​യ​മം തയ്യാറാക്കുന്ന​ത്.

കു​ഞ്ഞു​ങ്ങ​ളെ കാ​ണാ​താ​യി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​ലീ​സി​ൽ അ​റി​യി​ക്കാ​തി​രി​ക്കു​ന്ന​തും ശി​ക്ഷി​ക്ക​പ്പെ​ടും. നി​യ​മം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ളി​ൽ പ​ല​രു​ടെ​യും പി​ന്തു​ണ ഇ​തി​ന​കം ഉ​റ​പ്പാ​ക്കാ​നാ​യി​ട്ടു​ണ്ടെ​ന്ന്​ ക​ര​ട്​ നി​യ​മ​ത്തി​നു പി​ന്നി​ലു​ള്ള റീ​ന ബാ​ന, ഷ​ന്ന പൊ​ടീ​റ്റ്​ എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഒ​ക്​​ടോ​ബ​ർ ഏ​ഴി​നാ​ണ്​ വ​ള​ർ​ത്തു​മ​ക​ളാ​യ ഷെ​റി​ൻ മാ​ത്യൂ​സി​നെ കാ​ണാ​താ​കു​ന്ന​ത്. തൊ​ട്ടു​ത​ലേ ദി​വ​സം മാ​താ​പി​താ​ക്ക​ൾ ഷെ​റി​നെ വീ​ട്ടി​ൽ ത​നി​ച്ചാ​ക്കി സ്വ​ന്തം മ​ക​ൾ​ക്കൊ​പ്പം പു​റ​ത്തു​പോ​യി​രു​ന്നു. കാ​ണാ​താ​യ​താ​യി പ​രാ​തി ന​ൽ​കി ര​ണ്ടാ​ഴ്​​ച ക​ഴി​ഞ്ഞ്​ ഒ​ക്​​ടോ​ബ​ർ 22നാ​ണ്​ ഷെ​റി​നെ സ​മീ​പ​ത്തെ ക​ലു​ങ്കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​ൽ കു​ടി​ക്കാ​ത്ത​തി​ന്​ വീ​ടി​നു വെ​ളി​യി​ൽ നി​ർ​ത്തി​യി​രു​ന്നു​വെ​ന്നും ഇൗ ​സ​മ​യം ചെ​ന്നാ​യ്​​ക്ക​ൾ ക​ടി​ച്ചു​കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്നു​മാ​യി​രു​ന്നു വ​ള​ർ​ത്ത​ച്ഛ​ൻ സ്​​റ്റാ​ൻ​ലി മാ​ത്യൂ​സ്​ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ​പോ​സ്​​റ്റ്​ മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മാ​ര​കാ​യു​ധ​മു​പ​യോ​ഗി​ച്ച്​ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ തെ​ളി​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന്​ പ്ര​തി​ക്കെ​തി​രെ കൊ​ല​പാ​ത​ക​ത്തി​ന്​ കേ​സ്​ എ​ടു​ത്തി​ട്ടു​ണ്ട്. വ​ള​ർ​ത്ത​മ്മ​ക്കെ​തി​രെ കു​ട്ടി​യെ അ​പ​ക​ട​ക​ര​മാ​യി ഒ​റ്റ​ക്കാ​ക്കി​യ​തി​നും​ കേ​സു​ണ്ട്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ കു​ഞ്ഞു​ങ്ങ​ളെ ത​നി​ച്ചാ​ക്കു​ന്ന​ത്​ വി​ല​ക്കി​യു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​ന്​ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നീ​ക്കം. കു​ട്ടി​ക​ൾ​ക്ക്​ പ​ക്വ​ത വ​രു​ന്ന പ്രാ​യം ഏ​തെ​ന്ന്​ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ​ ച​ർ​ച്ച​ക​ളി​ലൂ​ടെ സ​മ​വാ​യ​ത്തി​ലെ​ത്ത​ണം. അ​മേ​രി​ക്ക ‘ഷെ​റി​ൻ നി​യ​മം’ ന​ട​പ്പാ​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ്​ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ റീ​ന ബാ​ന​യു​ടെ​യും ഷ​ന്ന പൊ​ടീ​റ്റി​​െൻറ​യും പ്ര​തീ​ക്ഷ.

Post Your Comments Here ( Click here for malayalam )

Press Esc to close
show more