1 GBP = 103.73
breaking news

ഷെല്ലി ഫിലിപ്പിൻ്റെ മാതാവ് ലീലാമ്മ ലൂക്ക് നിര്യാതയായി…

ഷെല്ലി ഫിലിപ്പിൻ്റെ മാതാവ് ലീലാമ്മ ലൂക്ക് നിര്യാതയായി…

മലയാളി അസോസിയേഷൻ ഓഫ് നോത്ത് ഈസ്റ്റ്, ന്യൂകാസിലിൻ്റെ മുൻ ഗവേർണിംഗ് ജനറൽ ഷെല്ലി ഫിലിപ്പിൻ്റെ മാതാവ് നീണ്ടൂർ നെടുംതുരുത്തിൽ പുത്തൻപുരയിൽ പരേതനായ കെ.പി. ലൂക്കിന്റെ ഭാര്യയുമായ ലീലാമ്മ ലൂക്ക്‌ (75) നിര്യാതയായി. മക്കൾ  ഷെല്ലി ഫിലിപ്പ്, ഷീബ  സജി, പരേതനായ ഷിജു ലൂക്ക്.  മരുമക്കൾ സെലിൻ അപ്പോഴിപറബിൽ മേമ്മുറി, സജി കടിയംപള്ളിൽ പുന്നത്തറ.

സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അപ്ഡേഡേറ്റ് ചെയ്യുന്നതാണ്.

ഷെല്ലി ഫിലിപ്പിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ,  യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, മലയാളി അസോസിയേഷൻ ഓഫ് ന്യൂകാസിൽ ഗവേണിംഗ് ജനറൽ  ജിജോ മാധവപ്പള്ളിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more