1 GBP = 103.73
breaking news

പ്രളയം: കേരളത്തിന് സഹായം അഭ്യർത്ഥിച്ച് യു.എ. ഇ ഭരണാധികാരി

പ്രളയം: കേരളത്തിന് സഹായം അഭ്യർത്ഥിച്ച് യു.എ. ഇ ഭരണാധികാരി

ദുബായ്: മഴക്കെടുതിയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി യു. എ. ഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലാണ് അറബിയിലും ഇംഗ്ളീഷിലും മലയാളത്തിലുമായി ഷേക്ക് അഭ്യർത്ഥന നടത്തിയത്. കേരളത്തിലെ ദുരന്ത തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കേരളം പ്രളയത്തിലൂടെ കടന്നു പോവുകയാണെന്നും പുണ്യമാസത്തിൽ ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ദുരിത ബാധിതരെ സഹായിക്കാൻ യു. എ. ഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ച് പ്രവർത്തിക്കും. അടിയന്തരസഹായം നൽകാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യു. എ. ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. അതുകൊണ്ട് പ്രളയ ബാധിതരെ സഹായിക്കാനും പിന്തുണയ്ക്കാനും പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more