1 GBP = 103.85

ഷെഫീല്‍ഡില്‍ മാര്‍ തോമാശ്ലീഹായുടെയും വി.അല്‍ഫോന്‍സായുടെയും സംയുക്ത തിരുനാളിന് 16 ന് തുടക്കം; പ്രധാന തിരുനാള്‍ ജൂണ്‍ 25ന് .

ഷെഫീല്‍ഡില്‍ മാര്‍ തോമാശ്ലീഹായുടെയും വി.അല്‍ഫോന്‍സായുടെയും സംയുക്ത തിരുനാളിന് 16 ന്  തുടക്കം; പ്രധാന തിരുനാള്‍ ജൂണ്‍ 25ന് .

അലക്‌സ് വര്‍ഗീസ്

ഷെഫീല്‍ഡ്: യുകെയിലെ മലയാളി തിരുനാള്‍ ആഘോഷങ്ങളില്‍ പ്രസിദ്ധമായ ഷെഫീല്‍ഡിലെ, വി. തോമ്മാശ്ലീഹായുടെയും വി . അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ , ഭക്തി നിര്‍ഭരമായ തിരുക്കര്‍മങ്ങളോടെ ഇത്തവണ പത്തു ദിവസം ആഘോഷിക്കുന്നു .

2017 ജൂണ്‍ 16 വെള്ളിയാഴ്ച്ച ഷെഫീല്‍ഡ് സെന്റ് പാട്രിക് പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയോടും ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടും കൂടി പത്തു ദിവസത്തെ ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. പ്രധാന തിരുനാള്‍ 25ന് നടക്കും .

തിരുനാളിനോടനുബന്ധിച്ച് ജൂണ്‍ 16 മുതല്‍ 25 വരെ എല്ലാ ദിവസവും വി. കുര്‍ബാനയും നൊവേനയും തുടര്‍ന്ന് സ്‌നേഹവിരുന്നും സെന്റ് പാട്രിക് പള്ളിയില്‍ നടക്കും. ഷെഫീല്‍ഡില്‍ സീറോ മലബാര്‍ മലയാളം വി . കുര്‍ബാനയും കുട്ടികള്‍ക്ക് വേദപാഠവും ആരംഭിച്ചിട്ട് 2017 ല്‍ പത്തുവര്‍ഷം പൂര്‍ത്തിയാകും.

വിവിധ വൈദികര്‍ തിരുനാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും കാര്‍മ്മികരാകും . 24ന് വൈകിട്ട് തിരുനാള്‍ കുര്‍ബാനയും നൊവേന സമാപനവും പച്ചോര്‍ നേര്‍ച്ചയും നടക്കും.

25ന് വൈകിട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു റവ.ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും . ഫാ . സന്തോഷ് വാഴപ്പള്ളി തിരുനാള്‍ സന്ദേശം നല്‍കും .

ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം , ബാന്റുമേളം, കരിമരുന്ന് , മാജിക് ഷോ , ഗാനമേള എന്നിവയുണ്ടായിരിക്കും . തുടര്‍ന്ന് സ്നേഹവിരുന്നോടു കൂടി രാത്രി 8.30ന് പത്തു ദിവസത്തെ ആഘോഷ പരിപാടികള്‍ സമാപിക്കും .

തിരുനാളിനോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും അടിമവയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുവാന്‍ ചാപ്ലയിന്‍ റവ.ഫാ. മാത്യു മുളയോലിലും ഇടവകാ സമൂഹവും എല്ലാവരെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു …

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജു മാത്യു 07828 283353.

ദേവാലയത്തിന്റെ അഡ്രസ്സ്

ST.PATRICK CATHOLIC CHURCH

851 BARNSLEY ROAD

SHEFFIELD

S5 0QF

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more