1 GBP =
breaking news

മരിയ ഭക്തിയുടെ നിറവിൽ ഷെഫീൽഡിൽ വണക്കമാസ സമാപനം 31 ന്…

മരിയ ഭക്തിയുടെ നിറവിൽ ഷെഫീൽഡിൽ വണക്കമാസ സമാപനം 31 ന്…

ഷെഫീൽഡ്: – പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തെ ഏറ്റവും ആഘോഷപൂർവ്വം കൊണ്ടാടിക്കൊണ്ട് മെയ് 1 മുതൽ ഷെഫീൽഡിൽ നടന്നുവരുന്ന വണക്കമാസ ആചരണം 31 ന് വിവിധ തിരുക്കർമ്മങ്ങളോടെ സമാപിക്കും.
മെയ് 1 മുതൽ വിവിധ കുടുംബങ്ങളിലായിട്ടാണ് ജപമാലയും  വണക്കമാസം പ്രാർത്ഥനയും നടന്നുവരുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി എല്ലാവരും വളരെ ഒത്തൊരുമയോടെ പരിശുദ്ധ അമ്മയുടെ മെയ് മാസ വണക്കത്തിനോടനുബന്ധിച്ചു പ്രാർത്ഥിക്കുന്നത്  ഷെഫീൽഡിന്റെ പ്രത്യേകതയാണ്.
ചാപ്ലയിൻ ഫാ.മാത്യു മുളയോലിൽ , ട്രസ്റ്റീ ബിജു മാത്യു , കമ്മിറ്റിയംഗങ്ങളായ കൊച്ചുറാണി ജോർജ് , വിൻസെന്റ് , ജോസ് ജോർജ് , എന്നിവരുടെ നേതൃത്വത്തിലാണ് വണക്കമാസ ആചരണം നടക്കുന്നത്.
31 ന്  വൈകിട്ട് സെന്റ് പാട്രിക് പള്ളിയിൽ നടക്കുന്ന സമാപന ശുശ്രൂഷകൾക്ക് ചാപ്ലയിൻ റവ. ഫാ. മാത്യു മുളയോലിൽ നേതൃത്വം നൽകും.
വൈകിട്ട് 6.30ന് വി. കുർബാന , ജപമാല പ്രദക്ഷിണം, തുടർന്ന് പാച്ചോർനേർച്ച എന്നിങ്ങനെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
വണക്കമാസ സമാപന തിരുക്കർമ്മങ്ങളിലേക്ക് ഷെഫീൽഡ് കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി ചാപ്ലയിൻ ഫാ. മാത്യു മുളയോലിൽ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
അഡ്രസ്‌
ST. PATRICKS CATHOLIC CHURCH
851 BARNSLEY ROAD
SHEFFIELD
S5 0QF.

Post Your Comments Here ( Click here for malayalam )

Press Esc to close
show more