1 GBP = 104.06

ഷീജ കൃഷ്ണൻ്റെ അന്ത്യകർമങ്ങൾ ഇന്ന് റെഡ്ഡിച്ചിൽ… ഉചിതമായ യാത്രയയപ്പ് നൽകാനൊരുങ്ങി യു കെ മലയാളികൾ…. പൊതുദർശനം 1.30 മുതൽ 3.30 വരെ

ഷീജ കൃഷ്ണൻ്റെ അന്ത്യകർമങ്ങൾ ഇന്ന് റെഡ്ഡിച്ചിൽ… ഉചിതമായ യാത്രയയപ്പ് നൽകാനൊരുങ്ങി യു കെ മലയാളികൾ…. പൊതുദർശനം 1.30 മുതൽ 3.30 വരെ

റെഡ്ഡിച്ചിൽ നിന്നും കഴിഞ്ഞ മാസം വിടപറഞ്ഞ പ്രിയപ്പെട്ട ഷീജ കൃഷ്ണൻ്റെ അന്ത്യകർമ്മങ്ങൾ മതാചാരപ്രകാരം ഇന്ന് റെഡ്ഡിച്ചിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 1.15 ന് തോമസ് ബ്രദേഴ്സ് ഫ്യൂണറൽ ഡയറക്ടേഴ്സിൻ്റെ വാഹനത്തിൽ ഷീജയുടെ ഭവനത്തിന് മുന്നിൽ എത്തിക്കുന്ന മൃതദേഹത്തിനെ ഭർത്താവും കുട്ടികളും അനുഗമിക്കും.

തുടർന്ന് ഒന്നരയോടെ പൊതുദർശനത്തിനായി  ഹെഡ്‌ലെസ് ക്രോസിലെ റോക്ക്‌ലാന്റ്സ് സോഷ്യൽ ക്ലബിൽ മൃതശരീരം എത്തിക്കും.  1.30 മുതൽ 3.30 വരെ കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ട്  പൊതുദർശനം അനുവദിക്കും.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വാളണ്ടിയർമാർ അവസാനമായി ഷീജക്ക്  അന്തിമോപചാരമർപ്പിക്കാനെത്തുന്ന വരെ  ഹാളിലേക്ക് പ്രവേശിപ്പിക്കും. നിശ്ചിത  സമയം മൃതദേഹത്തിനടുത്ത് അന്തിമോപചാരമർപ്പിച്ച് ഹാളിൽ നിന്നും പുറത്തേക്ക് പോവേണ്ടതാണ്. ഈ സമയം പൂജാരിമാർ പൂജയും മറ്റ് അന്ത്യകർമ്മങ്ങളും നടത്തുന്നതാണ്.

തുടർന്ന് റെഡ്ഡിച്ച് ക്രെമറ്റോറിയത്തിൽ എത്തിക്കുന്ന മൃതദേഹം ബാക്കിയുള്ള മതാചാരപ്രകാരമുള്ള കർമ്മങ്ങൾ കൂടി പൂർത്തിയാക്കി ദഹിപ്പിക്കും. ഭൗതികാവശിഷ്ടം പിന്നീട് നാട്ടിൽ കൊണ്ടുപോയി മതാചാരപ്രകാരം നിമഞ്ജനം ചെയ്യുന്നതാണ്. ക്രെമറ്റോറിയത്തിൽ കുടുംബാംഗങ്ങൾക്ക് ഉൾപ്പടെ വളരെ കുറച്ച് പേർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ആയതിനാൽ അനുവാദം ലഭിച്ചവർ മാത്രം ക്രെമറ്റോറിയത്തിലേക്ക് പോകാവൂ എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.

ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടിയുടെയും ശ്യാമളയുടെയും മകളായ ഷീജ കൃഷ്ണ (43) മെയ് 22 ശനിയാഴ്ചയാണ് മരണമടഞ്ഞത്. അമനകര സ്വദേശി ബൈജുവാണ് ഷീജയുടെ ഭർത്താവ്. മക്കൾ : ആയുഷ്‌, ധനുഷ്. 18 വർഷമായി ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഷീജ കുടുംബമായി ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു. ഷീജയുടെ മാതാപിതാക്കൾ നാട്ടിലാണ്.ഒരു സഹോദരനും സഹോദരിയുമാണ് ഷീജക്കുള്ളത്.

അമ്പതിൽ താഴെ മലയാളി കുടുംബങ്ങൾ മാത്രമുള്ള  റെഡ്ഡിച്ചിൽ  എല്ലാവരും തമ്മിൽ വളരെ സൗഹൃദവും അടുപ്പവും വച്ചു പുലർത്തിയിരുന്നതിനാൽ ഷീജയുടെ മരണം അവിടെയുള്ള എല്ലാ മലയാളികൾക്കും വളരെയധികം ദുഃഖമാണ്  സമ്മാനിച്ചത്. എല്ലാവരുമായി സന്തോഷത്തോടെയും പുഞ്ചിരിയോടും ഇടപെടുന്ന ഷീജയും ഭർത്താവും കുട്ടികളുമെല്ലാം റെഡ്ഡിച്ചിലുള്ള എല്ലാ മലയാളികൾക്കും സുപരിചിതരുമായിരുന്നു. ഷീജയുടെ മരണം സംഭവിച്ച അന്നു മുതൽ എല്ലാക്കാര്യക്കൾക്കും കുടുംബത്തിന് താങ്ങായി കേരളാ കൾച്ചറൽ അസോസിയേഷൻ്റെയും, ബർമിംങ്ഹാം ഹിന്ദു കമ്യൂണിറ്റിയുടെയും ഭാരവാഹികളും പ്രവർത്തകരും ഒപ്പമുണ്ട്. തങ്ങളുടെ കുടുംബത്തിൽ സംഭവിച്ച ദുരന്തം പോലെ എറ്റെടുത്ത് എല്ലാക്കാര്യങ്ങളിലും പരിപൂർണ പിന്തുണയാണ് റെഡ്ഡിച്ചിലെ എല്ലാ മലയാളികളും നൽകി വരുന്നത്. പൊതുദർശനത്തിൻെറയും അന്ത്യകർമ്മങ്ങളുടെയും തത്സമയ സംപ്രേക്ഷണം 1.15 മുതൽ ലൈവ് ആയി കാണാവുന്നതാണ്. 

പൊതുദർശനം നടക്കുന്ന ഹാളിൻ്റെ വിലാസം:-

Rocklands Social Club,

59 Birchfield Rd, Headless Cross,

Redditch, B97 4LB.

കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ബിൻജു : 07947 216843

ബിബിൻ ദാസ് :  07412 004117

സജീഷ് ദാമോദരൻ : 07912178127

ജിജോ : 07800 712680

മൃതസംസ്കാര ചടങ്ങുകൾ താഴെ കെടുത്തിരിക്കുന്ന ലിങ്കിലൂടെ കാണാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more