1 GBP = 103.74
breaking news

റെഡിച്ചിൽ മരണമടഞ്ഞ ഷീജ കൃഷ്ണന്റെ സംസ്കാരം യുകെയിൽ; അന്ത്യചുംബനം നൽകാൻ മാതാപിതാക്കൾ എത്തില്ല

റെഡിച്ചിൽ മരണമടഞ്ഞ ഷീജ കൃഷ്ണന്റെ സംസ്കാരം യുകെയിൽ; അന്ത്യചുംബനം നൽകാൻ മാതാപിതാക്കൾ എത്തില്ല

റെഡിച്ചില്‍ മരിച്ച ഷീജ കൃഷ്ണന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താന്‍ തീരുമാനമായി. മൃതദേഹം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനും മേയര്‍ക്കും പരാതി നല്‍കിയിരുന്നു. ഷീജയുടെ മരണത്തില്‍ സംശയമുണ്ടെന്നും അവസാനമായി കാണാന്‍ അവസരം നല്‍കണമെന്നുമായിരുന്നു കുടുംബം പരാതിയില്‍ പറഞ്ഞത്.

പനി കൂടിയതിനെ തുടര്‍ന്ന് മരിച്ചെന്നാണ് ആദ്യം കുടുംബത്തെ അറിയിച്ചത്. എന്നാല്‍ പിന്നീടാണ് സത്യം ഷീജയുടെ കുടുംബം അറിഞ്ഞത്. ഷീജയുടെ മരണത്തില്‍ കുടുംബം സംശയം പ്രകടിപ്പിച്ചത് വലിയ വാര്‍ത്തയാകുകയും ചെയ്തു.

യുകെ പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഷീജയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഷീജ മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചതായുള്ള കാര്യങ്ങള്‍ പൊലീസിന് ബോധ്യമായ സാഹചര്യത്തിലാണ് മൃതദേഹം വിട്ടു നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. മൃതദേഹം ഒരുപാട് വൈകാതെ സംസ്‌കരിക്കാനാണ് ഷീജയുടെ കുടുംബവും തീരുമാനിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി ഭര്‍ത്താവിന് വിട്ടു നല്‍കിയ മൃതദേഹം ഫ്യൂണറല്‍ ഡിറക്ടേഴ്‌സ് ഏറ്റെടുത്തു. ഈ മാസം 10 നാണ് സംസ്‌കാര ചടങ്ങുകള്‍. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം 30 പേര്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാനാകുക.യുകെയില്‍ നിരവധി സുഹൃത്തുക്കളും ഷീജയ്ക്കുണ്ട്. ഇവര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും ക്രമീകരിക്കും.

ജോലി സംബന്ധിച്ചുള്ള തിരക്കുകള്‍ ഷീജയെ മാനസികമായി തളര്‍ത്തിയിരുന്നു. ജോലി സ്ഥലത്തെ പ്രോട്ടോകോള്‍ ലംഘനത്തെ തുടര്‍ന്ന് ഷീജ എന്‍എംസി നടപടികള്‍ നേരിടുകയായയിരുന്നു. മാനസികമായി ഷീജയ്ക്ക് പിന്തുണ നല്‍കാന്‍ കഴിയാത്തതില്‍ അടുത്ത സുഹൃത്തുക്കളും വലിയ വേദനയിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more