1 GBP = 103.01
breaking news

‘എ.കെ ആന്റണി ഒപ്പ് വച്ചത് കൊണ്ട് ഗാർഖെ ഔദ്യോഗിക സ്ഥാനാർതി ആകണമെന്നില്ല, ആരുടെയും ഒപ്പിന് പ്രത്യേകത ഇല്ല’ : ശശി തരൂർ

‘എ.കെ ആന്റണി ഒപ്പ് വച്ചത് കൊണ്ട് ഗാർഖെ ഔദ്യോഗിക സ്ഥാനാർതി ആകണമെന്നില്ല, ആരുടെയും ഒപ്പിന് പ്രത്യേകത ഇല്ല’ : ശശി തരൂർ

എഐസിസി ആസ്ഥനത്തെത്തി തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് ശശി തരൂർ. തന്നെ പിന്തുണച്ചു എത്തിയവർക്ക് നന്ദിയറിയിച്ച ശശി തരൂർ രാജ്യത്തിന്റ ഭാവിയുടേതാണ് ഈ തെരഞ്ഞെടുപ്പെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിന് വേണ്ടി തനിക്ക് ഒരു കാഴ്ചപ്പാടുണ്ട്. തനിക്കുള്ള അസാധാരണമായ പിന്തുണ ഇന്ന് ബോധ്യമായി. ഒരു ഡസൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പിന്തുണ തനിക്ക് ലഭിച്ചു. ഈ പാർട്ടി പ്രവർത്തകരുടെ ശബ്ദവുമായാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ നിന്നും യുവാക്കളുടെ പിന്തുണ തനിക്കുണ്ട്. ശബരീനാഥനും, മാത്യു കുഴൽനാടനും പിന്തുണച്ചു. ‘തെരഞ്ഞെടുപ്പ് ജയിക്കുന്ന യന്ത്രങ്ങൾ അല്ല വേണ്ടത് , ജനങ്ങളെ സേവിക്കണം. പാർട്ടിയെ നവീകരിക്കാനുള്ള പദ്ധതികളും നിർദ്ദേശങ്ങളും തന്റെ പ്രകടനപത്രിക യിൽ പരാമർശിക്കുന്നുണ്ട്’- ശശി തരൂർ പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more