1 GBP = 103.68

പുതിയ മന്ത്രി ഉടനുണ്ടാവില്ല; ശശീന്ദ്രന്‍ നിരപരാധിയെങ്കില്‍ ഉടന്‍ തിരികെ കൊണ്ട് വരണമെന്ന് ശരത് പവാര്‍

പുതിയ മന്ത്രി ഉടനുണ്ടാവില്ല; ശശീന്ദ്രന്‍ നിരപരാധിയെങ്കില്‍ ഉടന്‍ തിരികെ കൊണ്ട് വരണമെന്ന് ശരത് പവാര്‍

ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച എകെ ശശീന്ദ്രന്‍ നിരപരാധിയെങ്കില്‍ തിരികെ കൊണ്ടുവരണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. പവാര്‍ നിലപാട് വ്യക്തമാക്കിയതോടെ ശശീന്ദ്രനു പകരം എന്‍സിപിയ്ക്ക് പുതിയ മന്ത്രി ഉടന്‍ ഉണ്ടാവില്ല. പകരം മന്ത്രിവേണമോയെന്ന് തിങ്കളാഴ്ചയ്ക്കകം തീരുമാനിക്കും.

അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ കമ്മീഷനായി വിരമിച്ച ജില്ലാ ജഡ്ജി പി എ ആന്റണിയ്ക്കാണ് അന്വേഷണ ചുമതല.ഏതൊക്കെ വിഷയങ്ങളിലാണ് ജ്യുഡീഷ്യല്‍ അന്വേഷണം നടക്കേണ്ടതെന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കും.

ഗതാഗതമന്ത്രി സ്ഥാനം തോമസ് ചാണ്ടി എംഎല്‍എയ്ക്ക് നല്‍കണമെന്ന് സംസ്ഥാന എന്‍സിപി നേതൃയോഗം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടാനും ധാരണയായിരുന്നു.ശശീന്ദ്രനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനും എംഎല്‍എ ഹോസ്റ്റലില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ ഇടപെടല്‍ ഉണ്ടായത്.

തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോടു സിപിഎം കേന്ദ്ര നേതൃത്വത്തിനു വിയോജിപ്പുണ്ടെന്ന റിപ്പോര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more