1 GBP = 104.25
breaking news

യുക്മ ദേശീയ കലാമേള കലാതിലക പട്ടത്തിന് ഒരു അവകാശികൂടി : ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയിലെ ഷാരോൺ ജെയിംസ് സംയുക്ത കലാതിലകം ജേതാവ്

യുക്മ ദേശീയ കലാമേള കലാതിലക പട്ടത്തിന് ഒരു അവകാശികൂടി : ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയിലെ ഷാരോൺ ജെയിംസ് സംയുക്ത കലാതിലകം ജേതാവ്

ലോകപ്രവാസി മലയാളി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശീല വീണിട്ട് രണ്ടുദിവസങ്ങൾ പിന്നിട്ടെങ്കിലും യുക്മ ദേശീയ – റീജിയണൽ നേതൃത്വങ്ങൾ കലാമേളയുടെ ആലസ്യത്തിൽനിന്നും ഉണർന്നു വരുന്നതേയുള്ളൂ. ശനിയാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച മത്സരങ്ങൾ സമ്മാനദാനത്തോടെ സമാപിച്ചപ്പോൾ ഞായറാഴ്ച പുലർച്ചെ രണ്ട് മണി കഴിഞ്ഞിരുന്നു. ഓരോ വർഷങ്ങൾ കഴിയുന്തോറും മത്സരങ്ങളുടെ നിലവാരത്തിൽ വരുന്ന ഗുണപരമായ മുന്നേറ്റം വിധികർത്താക്കളും പ്രേക്ഷകരും ഒന്നുപോലെ എടുത്തുപറയുന്നു.

ഈ വർഷത്തെ കലാതിലകം അവാർഡിന് സൗത്ത് ഈസ്റ്റ് റീജിയണിലെ ശ്രദ്ധ വിവേക് ഉണ്ണിത്താന്റെ പേരുമാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മൂല്യനിർണ്ണയത്തിലെ സാങ്കേതികമായ പിഴവ് കലാമേള കമ്മറ്റിയുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു സൗത്ത് ഈസ്റ്റ് റീജിയണിലെ തന്നെ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയിലെ ഷാരോൺ ജെയിംസും സംയുക്ത കലാതിലകമായി പ്രഖ്യാപിക്കപ്പെട്ടു.

ഈ വർഷത്തെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയിൽ കലാതിലകം ആയിരുന്ന ഷാരോൺ ജൂനിയർ വിഭാഗത്തിൽ മലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനവും, സിനിമാറ്റിക് ഡാൻസ്, കഥാപ്രസംഗം എന്നീ ഇനങ്ങളിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കിയാണ് ദേശീയ കലാതിലക പട്ടത്തിന് അവകാശിയായത്. ഈ വർഷത്തെ ദേശീയ കലാമേളയിൽ ഭാഷാകേസരി അവാർഡിന്റേയും സംയുക്ത ജേതാവായിരുന്നു ഷാരോൺ.

ഷിജോ ജെയിംസിന്റെയും മീന ജോസഫിന്റെയും മൂന്ന് പെൺമക്കളിൽ മൂത്ത കുട്ടിയായ ഷാരോൺ 2015 ലെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയിലും കലാതിലകപട്ടം സ്വന്തമാക്കിയിരുന്നു. കലാദേവിയാൽ അനുഗ്രഹീതമായ ഒരു കുടുംബമാണിവരുടേത് എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തി കലർന്ന ഒന്നായിരിക്കില്ല. നല്ലൊരു ഗായകനായ ഷിജോ റീജിയണൽ കലാമേളകളിൽ സ്ഥിരമായി വിജയിക്കാറുണ്ട്. ഷിജോ പാടാത്ത ദേശീയ കലാമേളകളും വിരളം. ഇളയ സഹോദരി ക്രിസ്റ്റീന ജെയിംസ് കഴിഞ്ഞ വർഷത്തെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയിൽ സബ്‌ജൂനിയർ വ്യക്തിഗത ചാമ്പ്യൻ ആയിരുന്നു. ഏറ്റവും ഇളയ സഹോദരി ഹെലന ജെയിംസും യുക്മ റീജിയണൽ ഫാൻസിഡ്രസ് മത്സരത്തിന് പങ്കെടുത്തുകൊണ്ട് യുക്മ കലാമേളകൾ കീഴടക്കാൻ തുടക്കം കുറിച്ച് കഴിഞ്ഞു.

വിദ്യാഭ്യാസത്തിലും ഉന്നത നിലവാരം പുലർത്തുന്ന ഷാരോൺ കലാരംഗത്തു പ്രതിഭതെളിയിക്കുന്ന വിദ്യാർഥികൾക്ക് മാതൃകകൂടിയാണ്. ജി.സി.എസ്.ഇ.ക്ക് ഒൻപത് A – സ്റ്റാറുകളും ഒരു A യും നേടിയ ഷാരോൺ ജെയിംസ് പൂളിലെ പാർക്സ്റ്റോൺ ഗ്രാമർ സ്കൂളിൽ A – ലെവൽ വിദ്യാർത്ഥിനിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more