1 GBP = 104.05

ലീലാ റാവിസില്‍ ഇനി സുല്‍ത്താന്‍ സ്യൂട്ട്: സുല്‍ത്താന്റെ പ്രിയ ഭക്ഷണത്തിന്റെ പേരിനും ഇനി സുല്‍ത്താന്റെ പേര്

ലീലാ റാവിസില്‍ ഇനി സുല്‍ത്താന്‍ സ്യൂട്ട്: സുല്‍ത്താന്റെ പ്രിയ ഭക്ഷണത്തിന്റെ പേരിനും ഇനി സുല്‍ത്താന്റെ പേര്

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ഹോട്ടല്‍ ലീലാ റാവിസിലെ താമസസൗകര്യം ഇഷ്ടമായെന്നും സംതൃപ്തനാണെന്നും സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയതായി ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. രവിപിള്ള അറിയിച്ചു.

സുല്‍ത്താന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്ക് ഹോട്ടലിലെ ഒരു സ്യൂട്ട് ഇനിമുതല്‍ ഡോ. സുല്‍ത്താന്‍ സ്യൂട്ട് എന്ന് അറിയപ്പെടും. ഇതിന് പുറമെ അദ്ദേഹം ആസ്വദിച്ച് കഴിച്ച മട്ടന്‍ പെരട്ടിന് സുല്‍ത്താന്‍ മട്ടന്‍ സ്‌പെഷ്യല്‍ എന്ന് മെനുവില്‍ പുനര്‍നാമീകരണവും ചെയ്തു. സുല്‍ത്താന്റെ സന്ദര്‍ശനം കേരളത്തിന് പുത്തന്‍ ഉണര്‍വേകുമെന്ന് രവി പിള്ള അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more