1 GBP = 103.94

“ചിത്രം’ സിനിമയിലെ ബാലതാരം; നടൻ ശരൺ വേണു നിര്യാതനായി

“ചിത്രം’ സിനിമയിലെ ബാലതാരം; നടൻ ശരൺ വേണു നിര്യാതനായി

കൊല്ലം: സിനിമാ – സീരിയല്‍ താരം ശരൺ വേണു അന്തരിച്ചു. 40 വയസ്സായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരൺ. വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

ചിത്രം കൂടാതെ അനന്തവൃത്താന്തം, ഒരുതരം രണ്ടു തരം മൂന്നു തരം , 32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിലും ശരണ്‍ അഭിനയിച്ചിട്ടുണ്ട്. ശരണിന്റെ അച്ഛന്‍ എസ് വേണു ദൂരദര്‍ശനില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അമ്മ പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു.

ചിത്രം സിനിമയിൽ മോഹൻലാലിന്റെ വിഷ്ണുവെന്ന കഥാപാത്രത്തിനൊപ്പം നിറഞ്ഞുനിന്ന വേഷമായിരുന്നു ശരണിന്റേത്. സായിപ്പിനെ പറ്റിക്കാൻ ആറ്റിൽ ചാടുന്ന പയ്യനെ ചിരിയോടു കൂടിയെ പ്രേക്ഷകർ എന്നും ഓർക്കൂ.  ‘അണ്ണാ, സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ ബാക്കി ഞാന്‍ മേടിച്ചോണ്ടേ, പോകൂ….’എന്ന ശരണിന്റെ ഡയലോഗും അക്കാലത്ത് ഏറെ പ്രശസ്‌തമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more