1 GBP = 103.96

ബീഗം അപകടകാരി തന്നെ; ഷമീമ ബീഗത്തിനെതിരെ തെളിവുകൾ നിരത്തി എം ഐ 6 തലവൻ

ബീഗം അപകടകാരി തന്നെ; ഷമീമ ബീഗത്തിനെതിരെ തെളിവുകൾ നിരത്തി എം ഐ 6 തലവൻ

ലണ്ടൻ: ബ്രിട്ടനിലേക്ക് തിരികെ വരാൻ അനുമതി നിഷേധിക്കപ്പെട്ട ജിഹാദി വധു ഷമീമ ബീഗത്തിനെതിരെ കൂടുതൽ തെളിവുകളുമായി എം ഐ 6 തലവൻ. ഐഎസ് പോരാളികളിൽ ചാവേറുകളായി പ്രവർത്തിക്കുന്നവർക്ക് സ്ഫോടകവസ്തുക്കൾ നിറച്ച മനുഷ്യകവചമൊരുക്കുന്ന ജോലിയാണ് പ്രധാനമായും ഷമീമ ബീഗം നിരവ്വഹിച്ചിരുന്നതെന്നാണ് പ്രധാനമന്ത്രി തെരേസാ മേയ്ക്കും ഹോം സെക്രട്ടറി സാജിദ് ജാവീദിനും നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൂടാതെ ഐഎസ് പോരാളികൾക്കിടയിൽ മൊറാലിറ്റി പോലീസായും പ്രവർത്തിച്ചിരുന്നതിന്റെ തെളിവുകളും നിരത്തുന്നുണ്ട്.

ഐഎസ് ശിഥിലമായതിനെത്തുടർന്ന് ബ്രിട്ടനിലേക്ക് മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിച്ച ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം സർക്കാർ റദ്ദാക്കിയിരുന്നു. നേരത്തെ ഐഎസ് ക്യാമ്പിൽ നിന്ന് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് മടങ്ങി വരാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചതും വാർത്തയായിരുന്നു. എന്നാൽ ആഴ്ചകൾക്കുള്ളിൽ ബീഗത്തിന്റെ കുഞ്ഞു മതിയായ ചികിത്സ ലഭിക്കാതെ മരണമടയുകയും ചെയ്തിരുന്നു. ബീഗത്തിന് പൗരത്വം റദ്ദാക്കിയിരുന്നെങ്കിലും ഒന്നുമറിയാത്ത കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുത്തത് സർക്കാരിനും ഏറെ വിമർശനങ്ങൾ വരുത്തി വച്ചു.

സഹാനുഭൂതി നേടി ബ്രിട്ടനിലേക്ക് തിരികെ വരാനുള്ള ബീഗത്തിന്റെ ശ്രമങ്ങൾക്ക് എം ഐ 6 മേധാവിയുടെ തെളിവുകൾ വീണ്ടും തിരിച്ചടിയാകും. 2015 ലാണ് സ്‌കൂൾ വിദ്യാര്ഥിനിയായിരിക്കെ ഐഎസ് പോരാളിയെ വിവാഹം കഴിക്കാൻ ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് ഒളിച്ച് കടന്നത്. മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയ ബീഗത്തിന്റെ മക്കളെല്ലാം ജനിച്ച് അധിക നാൾ കഴിയും മുൻപ് മരണമടഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more