1 GBP =
breaking news

കാര്‍ഡിഫ് മലയാളി റോണു സക്കറിയയുടെയും കോതമംഗലം സ്വദേശി ഷാലു ജോര്‍ജിന്റെയും കല്യാണ വിളി തരംഗമാകുന്നു

കാര്‍ഡിഫ് മലയാളി റോണു സക്കറിയയുടെയും കോതമംഗലം സ്വദേശി ഷാലു ജോര്‍ജിന്റെയും കല്യാണ വിളി തരംഗമാകുന്നു

കല്യാണം എങ്ങിനെ വ്യത്യസ്തമാക്കാമെന്ന് തല പുകഞ്ഞ് ചിന്തിക്കുന്നവരെ അല്‍പം കൂടി കടത്തി വെട്ടിയിരിക്കുകയാണ് കോതമഗംലം സ്വദേശിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഷാലു ജോര്‍ജ്ജ്. കല്യാണക്കുറികളില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നതിന് പകരം വിവാഹം ക്ഷണിച്ചുകൊണ്ടുള്ള ഒരു വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ് ഇവര്‍. വീഡിയോ എന്നാല്‍ ഒന്നൊന്നര വീഡിയോ. നാല് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

ആശയവും സംവിധാനവും മഹാദേവന്‍ തമ്പിയുടെതാണ്. അഭി രജിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്, എഡിറ്റിംഗ്‌വിഷ്ണു വേണുഗോപാല്‍, സംഗീതം അരുണ്‍ രാജ്. നവംബര്‍ 11നാണ് ഷാലുവും റോണു സക്കറിയ റോയിയും തമ്മിലുള്ള വിവാഹം. റോണു സക്കറിയ റോയി കാര്‍ഡിഫിലാണ് താമസം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more